Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബോള്‍ട്ട് ഓഡിയോ ‘ഫ്രീപോഡ്‌സ് പ്രോ’ വിപണിയില്‍

വില 1,299 രൂപ. ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിച്ചു  

ന്യൂഡെല്‍ഹി: ബോള്‍ട്ട് ഓഡിയോ ‘ഫ്രീപോഡ്‌സ് പ്രോ’ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്‍ ഇയര്‍ ഡിസൈന്‍, അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ്, എക്സ്ട്രാ ബാസ് തുടങ്ങിയ സവിശേഷതകളോടെയാണ് ഫ്രീപോഡ്‌സ് പ്രോ വരുന്നത്. ഇന്ത്യയില്‍ 1,299 രൂപയാണ് വില. ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നിവ മൂന്ന് കളര്‍ ഓപ്ഷനുകളാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിച്ചു. ഒരു വര്‍ഷത്തെ വാറന്റി ലഭ്യമാണ്.

സവിശേഷതകള്‍ പരിശോധിച്ചാല്‍, അധിക ബാസിനായി മൈക്രോ സബ്വൂഫര്‍, മികച്ച കോള്‍ വ്യക്തതയ്ക്കായി രണ്ട് മൈക്രോഫോണുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. ധരിക്കാനുള്ള സുഖത്തിനായി എര്‍ഗണോമിക് ആകൃതിയില്‍ നിര്‍മിച്ചതാണ് ഫ്രീപോഡ്‌സ് പ്രോ ഇയര്‍ബഡുകള്‍. മഴ, വെള്ളം, വിയര്‍പ്പ് എന്നിവ മൂലമുള്ള കേടുപാടുകള്‍ പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്5 റേറ്റിംഗ് സവിശേഷതയാണ്.

  പോളിക്യാബ് എക്സ്പേര്‍ട്ട്സ് ആപ്പ്

കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് വേര്‍ഷന്‍ 5 നല്‍കി. കോളുകള്‍ക്ക് മറുപടി നല്‍കാനും നിരസിക്കാനുമായി ടച്ച് കണ്‍ട്രോളുകള്‍ നല്‍കിയതുകൂടാതെ വോളിയം ക്രമീകരിക്കാനും മ്യൂസിക് ട്രാക്കുകള്‍ നിയന്ത്രിക്കാനും നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലെ വോയ്സ് അസിസ്റ്റന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും കഴിയും. മൊത്തത്തിലുള്ള പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിനും അധിക ബാസ് ലഭിക്കുന്നതിനുമായി ടിഡബ്ല്യുഎസ് ഇയര്‍ബഡുകളുടെ ഡ്രൈവറുകള്‍ ട്യൂണ്‍ ചെയ്തതായി പറയപ്പെടുന്നു.

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. ചാര്‍ജിംഗ് കൂട് സഹിതം ആകെ 32 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കും. ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് നല്‍കി. പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 മിനിറ്റ് പ്ലേബാക്ക് സമയം ലഭിക്കും. ഇയര്‍ബഡ്‌സ് പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മതി.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ

ഈ വര്‍ഷം മാര്‍ച്ചില്‍ ബോള്‍ട്ട് ഓഡിയോ ‘എയര്‍ബാസ് സെഡ്1’ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സ്റ്റെം ഡിസൈന്‍ ലഭിച്ച ഇയര്‍ഫോണുകളുടെ ബഡുകള്‍ക്ക് പക്ഷേ സിലിക്കണ്‍ ഇയര്‍ ടിപ്പ് നല്‍കിയില്ല. എയര്‍പോഡ്സ് ടിഡബ്ല്യുഎസ് ഇയര്‍ഫോണ്‍ ഡിസൈനാണ് ലഭിച്ചത്. മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ലോ ലേറ്റന്‍സി ഓഡിയോ, ഐപിഎക്സ്5 വാട്ടര്‍ റെസിസ്റ്റന്‍സ്, ടച്ച് കണ്‍ട്രോളുകള്‍ എന്നിവ സവിശേഷതകളാണ്. വോയ്സ് അസിസ്റ്റന്റുകള്‍ ഉപയോഗിക്കാന്‍ കഴിയും.

ബോള്‍ട്ട് ഓഡിയോ എയര്‍ബാസ് സെഡ്1 ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ക്ക് വിപണി അവതരണ സമയത്ത് 1,599 രൂപയായിരുന്നു വില. ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. കറുപ്പ്, നീല കളര്‍ ഓപ്ഷനുകളില്‍ സ്വര്‍ണവര്‍ണ സാന്നിധ്യവും വൈറ്റ് ഫിനിഷില്‍ കറുപ്പ് സാന്നിധ്യവും കാണാം.

  പോളിക്യാബ് എക്സ്പേര്‍ട്ട്സ് ആപ്പ്

ബോള്‍ട്ട് ഓഡിയോ പറയുന്നതുപോലെ ‘എക്സ്ട്രാ പവര്‍ഫുള്‍ ബാസ്’ ലഭിക്കുന്നതിന് 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ നല്‍കി. കണക്റ്റിവിറ്റിക്കായി പത്ത് മീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന ബ്ലൂടൂത്ത് 5.0 ലഭിച്ചു. മികച്ച ഗെയിമിംഗ് അനുഭവം ലഭിക്കുന്നതിന് 120 മില്ലിസെക്കന്‍ഡില്‍ താഴെ ‘അള്‍ട്രാ ലോ ലേറ്റന്‍സി’ ഓഡിയോ സവിശേഷതയാണ്. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ വരെ പ്ലേബാക്ക് ലഭിക്കും.

കേസ് തുറന്നിരിക്കുമ്പോള്‍ സ്മാര്‍ട്ട്ഫോണുമായി പെയര്‍ ചെയ്യുന്നതിന് ‘ഹാള്‍ സ്വിച്ച്’ സാങ്കേതികവിദ്യ നല്‍കി. മോണോ മോഡിലും ഉപയോഗിക്കാന്‍ കഴിയും. കോളുകള്‍ക്കും പാട്ടുകളുടെ ട്രാക്ക് മാറ്റുന്നതിനും ശബ്ദം നിയന്ത്രിക്കുന്നതിനും ഗൂഗിള്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ സിരി ആക്റ്റിവേറ്റ് ചെയ്യുന്നതിനും ടച്ച് കണ്‍ട്രോള്‍ ഉപകാരപ്പെടും. പാസീവ് നോയ്സ് കാന്‍സലേഷന്‍ മറ്റൊരു സവിശേഷതയാണ്.

Maintained By : Studio3