ബുക്കിംഗ് തുടങ്ങി : ബിഎസ് 6 എന്‍ജിനുമായി ബെനല്ലി ടിആര്‍കെ 502
മെറ്റാലിക് ഡാര്‍ക്ക് ഗ്രേ കളര്‍ വേരിയന്റിന് 4,79,900 രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബെനല്ലി റെഡ്, പ്യുര്‍ വൈറ്റ് കളര്‍ വേരിയന്റുകള്‍ക്ക് 4,89,900 രൂപ വില നിശ്ചയിച്ചു
ഹൈദരാബാദ്: ബിഎസ് 6 പാലിക്കുന്ന ബെനല്ലി ടിആര്‍കെ 502 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മെറ്റാലിക് ഡാര്‍ക്ക് ഗ്രേ, പ്യുര്‍ വൈറ്റ്, ബെനല്ലി റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂറര്‍ ലഭിക്കും. മെറ്റാലിക് ഡാര്‍ക്ക് ഗ്രേ കളര്‍ വേരിയന്റിന് 4,79,900 രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബെനല്ലി റെഡ്, പ്യുര്‍ വൈറ്റ് കളര്‍ വേരിയന്റുകള്‍ക്ക് 4,89,900 രൂപ വില നിശ്ചയിച്ചു. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചത്. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 10,000 രൂപയാണ് ബുക്കിംഗ് തുക. മോട്ടോര്‍സൈക്കിളിന് മൂന്നു വര്‍ഷ/ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി ബെനല്ലി വാഗ്ദാനം ചെയ്യുന്നു.
ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്നതാണ് മോട്ടോര്‍സൈക്കിളില്‍ വരുത്തിയ ഏറ്റവും വലിയ പരിഷ്‌ക്കാരം. 499 സിസി, ലിക്വിഡ് കൂള്‍ഡ്, ഇരട്ട സിലിണ്ടര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 46.8 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 46 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.
മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ട്വിന്‍ പോഡ് ഹെഡ്‌ലൈറ്റ്, പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡുകള്‍, 20 ലിറ്റര്‍ ശേഷിയോടെ ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സ്‌റ്റൈല്‍ സീറ്റ്, സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം എന്നിവ തുടരുന്നു. ബാക്ക്‌ലിറ്റ് സ്വിച്ച്ഗിയര്‍ കൂടി ലഭിച്ചു.
അതേസമയം, ഓഫ് റോഡ് വേര്‍ഷനായ ടിആര്‍കെ 502 എക്‌സ് എപ്പോള്‍ വരുമെന്ന് കമ്പനി പ്രഖ്യാപിച്ചില്ല.