Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബോട്ട് അവാന്റെ ബാര്‍ സീരീസിലെ പുതിയ ഉല്‍പ്പന്നമായി 4000ഡിഎ

ഡോള്‍ബി ആറ്റ്‌മോസ് 3ഡി സപ്പോര്‍ട്ട്, 2.1.2 ചാനല്‍ സറൗണ്ട് സൗണ്ട് എന്നിവ പ്രധാന ഫീച്ചറുകളാണ്

ന്യൂഡെല്‍ഹി: ബോട്ട് അവാന്റെ ബാര്‍ 4000ഡിഎ സൗണ്ട്ബാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡോള്‍ബി ആറ്റ്‌മോസ് 3ഡി സപ്പോര്‍ട്ട്, 2.1.2 ചാനല്‍ സറൗണ്ട് സൗണ്ട് എന്നിവ പ്രധാന ഫീച്ചറുകളാണ്. ബോട്ടിന്റെ അവാന്റെ ബാര്‍ സീരീസിലെ ഏറ്റവും പുതിയ മോഡലാണ് അവാന്റെ ബാര്‍ 4000ഡിഎ. മാത്രമല്ല, ബോട്ട് ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വില കൂടിയ ഉല്‍പ്പന്നമാണ് അവാന്റെ ബാര്‍ 4000ഡിഎ. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എച്ച്ഡിഎംഐ ആര്‍ക്ക് സപ്പോര്‍ട്ട് എന്നിവയോടെയാണ് ബോട്ട് അവാന്റെ ബാര്‍ 4000ഡിഎ വരുന്നത്. ആകെ ഏഴ് ഡ്രൈവറുകളാണ് മറ്റൊരു സവിശേഷത. വിവിധ സെറ്റിംഗ്‌സ് ക്രമീകരിക്കുന്നതിന് മാസ്റ്റര്‍ റിമോട്ട് കണ്‍ട്രോള്‍ ലഭിക്കും.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

ബോട്ട് അവാന്റെ ബാര്‍ 4000ഡിഎ സൗണ്ട്ബാറിന് 14,999 രൂപയാണ് പ്രാരംഭ വില. ഫെബ്രുവരി 20 ന് പുലര്‍ച്ചെ 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ട്, ബോട്ട് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിക്കും. വെബ്‌സൈറ്റില്‍ 24,990 രൂപയാണ് വിലയായി നല്‍കിയിരിക്കുന്നത്. പ്രാരംഭ കാലാവധിക്കുശേഷം ഈ ഉയര്‍ന്ന വിലയില്‍ വില്‍ക്കുമായിരിക്കും.

വയേര്‍ഡ് 60 വാട്ട് സബ്‌വൂഫര്‍ സഹിതമാണ് ബോട്ട് അവാന്റെ ബാര്‍ 4000ഡിഎ സൗണ്ട്ബാര്‍ വരുന്നത്. ഡിജിറ്റല്‍ ഓഡിയോ പവര്‍ ആംപ്ലിഫൈര്‍ ഡ്രൈവറുകള്‍ ഉപയോഗിക്കുന്നു. നാല് 2.25 ഇഞ്ച് ഡ്രൈവറുകള്‍, രണ്ട് 2 ഇഞ്ച് ഡ്രൈവറുകള്‍, ഒരു 6.5 ഇഞ്ച് ഡ്രൈവര്‍ ഉള്‍പ്പെടെ ആകെ ഏഴ് ഡ്രൈവറുകള്‍ ലഭിച്ചു. ഈ ഡ്രൈവറുകള്‍ യഥാക്രമം 30 വാട്ട്, 10 വാട്ട്, 60 വാട്ട് ഔട്ട്പുട്ട് സൃഷ്ടിക്കും. സബ്‌വൂഫറില്‍നിന്നാണ് 60 വാട്ട് ഔട്ട്പുട്ട് ലഭിക്കുന്നത്. 200 വാട്ടാണ് ആകെ പവര്‍ ഔട്ട്പുട്ട്. എട്ട് മുതല്‍ പത്ത് മീറ്റര്‍ വരെ പരിധിയില്‍ ബ്ലൂടൂത്ത് 5.0, ഓക്‌സിലിയറി കണക്ഷന്‍, യുഎസ്ബി പോര്‍ട്ട്, ഓപ്റ്റിക്കല്‍ പോര്‍ട്ട്, ഓഡിയോ റിട്ടേണ്‍ ചാനല്‍ (ആര്‍ക്ക്) ഫീച്ചര്‍ സഹിതം എച്ച്ഡിഎംഐ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

ബ്ലൂടൂത്ത് ഡിവൈസുകള്‍ പെയര്‍ ചെയ്യുന്നതിനും മ്യൂട്ട്, അണ്‍മ്യൂട്ട് ചെയ്യുന്നതിനും പ്ലേ/പോസ് തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കും മാസ്റ്റര്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിക്കാം. രണ്ട് എഎഎ ബാറ്ററികളിലാണ് പ്രവര്‍ത്തിക്കുന്നത്. ബോട്ട് അവാന്റെ ബാര്‍ 4000ഡിഎ സൗണ്ട്ബാര്‍ ചുവരില്‍ സ്ഥാപിക്കാനും കഴിയും. സൗണ്ട്ബാറിന്റെ വലുപ്പം സംബന്ധിച്ച അളവുകള്‍ 960 എംഎം, 74 എംഎം, 94 എംഎം എന്നിങ്ങനെയാണ്. സബ്‌വൂഫറിന് 367, 314, 190 എംഎം വലുപ്പം വരും.

Maintained By : Studio3