ബിഗ് ബാസ്‌ക്കറ്റിന് 36 ശതമാനം വരുമാന വളര്‍ച്ച
1 min read
ഓണ്‍ലൈന്‍ പലചരക്ക് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 36 ശതമാനം വളര്‍ച്ചയോടെ വരുമാനം 3,818 കോടി രൂപയായി ഉയര്‍ത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവില്‍ നഷ്ടം 26 ശതമാനം ഉയര്‍ന്ന് 710 കോടി രൂപയായി. 117 കോടി രൂപയുടെ ഒറ്റത്തവണ ചെലവ് ഇതില്‍ പ്രധാന പങ്കുവഹിച്ചു.
ബിഗ് ബാസ്‌കറ്റിന്റെ ചെലവ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 3,365 കോടി ആയിരുന്നത് 2020-21ല്‍ 4,411 കോടി രൂപയായി. ഭൂരിപക്ഷ ഓഹരികള്‍ ടാറ്റാ ഗ്രൂപ്പിന് വില്‍ക്കുന്നതിനുള്ള ചര്‍ച്ചകളുടെ അവസാന ഘട്ടത്തിലാണ് ബിഗ് ബാസ്‌ക്കറ്റ്