Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പബ്ജി മൊബീല്‍ ഇന്ത്യന്‍ വേര്‍ഷന്‍ പ്രീ രജിസ്‌ട്രേഷന്‍ മെയ് 18 ന് ആരംഭിക്കും

ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബീല്‍ ഇന്ത്യ എന്ന പേരില്‍ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം ഡെവലപ്പറായ ക്രാഫ്റ്റനാണ് ഗെയിം അവതരിപ്പിക്കുന്നത്  

ന്യൂഡെല്‍ഹി: ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബീല്‍ ഇന്ത്യ എന്ന പേരില്‍ പബ്ജി മൊബീല്‍ ഇന്ത്യയില്‍ വീണ്ടും വൈകാതെ അവതരിപ്പിക്കും. ഇതിനുമുന്നോടിയായി ഗെയിമിന്റെ പ്രീ രജിസ്‌ട്രേഷന്‍ മെയ് 18 ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ആരംഭിക്കുമെന്ന് ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം ഡെവലപ്പറായ ക്രാഫ്റ്റന്‍ അറിയിച്ചു.

പ്രീ രജിസ്റ്റര്‍ ചെയ്യുന്ന ആരാധകര്‍ക്കായി പ്രത്യേക റിവാര്‍ഡുകള്‍ ഉണ്ടായിരിക്കും. ഇന്ത്യയിലെ കളിക്കാര്‍ക്ക് മാത്രമായിരിക്കും ഈ റിവാര്‍ഡുകള്‍. ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബീല്‍ ഇന്ത്യ പ്രീ രജിസ്റ്റര്‍ ചെയ്യുന്നതിന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ സന്ദര്‍ശിക്കുകയാണ് വേണ്ടത്. പ്രീ രജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. ഗെയിം ലോഞ്ച് ചെയ്യുന്ന വേളയില്‍ ഓട്ടോമാറ്റിക്കായി നിങ്ങള്‍ക്ക് റിവാര്‍ഡുകള്‍ ലഭിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

മൊബീല്‍ ഡിവൈസുകളില്‍ ഫ്രീ ടു പ്ലേ അനുഭവം നല്‍കിയാണ് ക്രാഫ്റ്റന്‍ തങ്ങളുടെ ബ്രാന്‍ഡ് ന്യൂ ഗെയിം അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രമായിരിക്കും ഗെയിം കളിക്കാന്‍ കഴിയുന്നത്. മൊബീല്‍ ഡിവൈസുകളില്‍ ലോകോത്തര മള്‍ട്ടിപ്ലെയര്‍ ഗെയിമിംഗ് അനുഭവം നല്‍കുന്നതായിരിക്കും ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബീല്‍ ഇന്ത്യ എന്ന് കമ്പനി അവകാശപ്പെടുന്നു. ഔട്ട്ഫിറ്റുകള്‍, ഫീച്ചറുകള്‍ തുടങ്ങി എക്‌സ്‌ക്ലുസീവ് ഇന്‍ ഗെയിം ഇവന്റുകള്‍ ഗെയിമില്‍ റിലീസ് ചെയ്യും. ടൂര്‍ണമെന്റുകള്‍, ലീഗുകള്‍ തുടങ്ങി ഇ സ്‌പോര്‍ട്‌സ് ഉണ്ടായിരിക്കും.

ഇന്ത്യയില്‍ വൈകാതെ ഗെയിം അവതരിപ്പിക്കുമെന്ന് ക്രാഫ്റ്റന്‍ തങ്ങളുടെ സാമൂഹ്യ മാധ്യമ എക്കൗണ്ടുകളിലും വെബ്‌സൈറ്റുകളിലും ഈയിടെ സൂചിപ്പിച്ചിരുന്നു.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം
Maintained By : Studio3