ബിഒബി അറ്റാദായം 1061 കോടി രൂപ
1 min read
                ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 1,061 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,407 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു. മുന്‍പാദത്തിലെ 1,679 കോടിയില്‍ നിന്ന് അറ്റാദായം 37 ശതമാനം ഇടിഞ്ഞു. അറ്റ പലിശ വരുമാനം ഈ വര്‍ഷം 8.65 ശതമാനം ഉയര്‍ന്ന് 7,749 കോടി രൂപയായി ഉയര്‍ന്നു.
പലിശേതര വരുമാനം 5.77 ശതമാനം ഉയര്‍ന്ന് 2,896 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയാസ്തി അനുപാതം 8.48 ശതമാനമാണ്. 2.39 ശതമാനമാണ് അറ്റ നിഷ്‌ക്രിയാസ്തി അനുപാതം
