September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദുബായിലെ പാർപ്പിട ഇടപാടുകൾ മെച്ചപ്പെടുന്നു; 2020ൽ നടന്നത്  27.2 ബില്യൺ ദിർഹത്തിന്റെ ഇടപാടുകൾ

60 ബില്യൺ ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് കഴിഞ്ഞ വർഷം നടന്നത് മൊത്തം ഇടപാടുകളുടെ 45.3 ശതമാനം  റെസിഡൻഷ്യൽ

ദുബായ് : കഴിഞ്ഞ വർഷം ദുബായിൽ നടന്നത് 27.2 ബില്യൺ ദിർഹത്തിന്റെ പാർപ്പിട ഇടപാടുകൾ (വാടകയും വിൽപ്പനയും ഉൾപ്പടെ). കഴിഞ്ഞ വർഷം  എമിറേറ്റിൽ നടന്ന മൊത്തം റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ 45.3 ശതമാനം വരുമിത്. മൊത്തത്തിൽ 60 ബില്യൺ ദിർഹത്തിന്റെ ഇടപാടുകളാണ് 2020ൽ ദുബായിൽ റെക്കോഡ് ചെയ്തതെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിന്റെ കണക്കുകൾ ഉദ്ധരിച്ച് ബെയ്ട്ട് ആൻഡ് ഡബിസിൽ റിപ്പോർട്ട് ചെയ്തു.

മൊത്തം പാർപ്പിട വിൽപ്പനയുടെ 53 ശതമാനം ഓഫ് പ്ലാൻ ഇടപാടുകൾ (കെട്ടിട നിർമാണത്തിന്  മുമ്പ് നടക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകൾ) ആയിരുന്നു. ആകെ 14.4 ബില്യൺ ദിർഹത്തിന്റെ ഓഫ് പ്ലാൻ ഇടപാടുകളാണ് കഴിഞ്ഞ വർഷം ദുബായിൽ നടന്നത്.  അതേസമയം 12.8 ബില്യൺ ദിർഹത്തിന്റെ നിർമാണം പൂർത്തിയായ പ്രോപ്പർട്ടികളുടെ വിൽപ്പനയും നടന്നു.

കുറഞ്ഞ നിരക്കിലുള്ള പാർപ്പിടങ്ങൾ വാങ്ങാനും വാടകയ്ക്ക് എടുക്കാനും താൽപ്പര്യപ്പെട്ട ആളുകൾ ജുമെയ്റ വില്ലേജ് സർക്കിൾ, മിർദിഫ്, ദുബായ്ലാൻഡ്, അകോയ ഓക്സിജൻ തുടങ്ങി ദുബായുടെ പരിസര പ്രദേശങ്ങളിലുള്ള പാർപ്പിട പ്രോജക്ടുകളിൽ നിക്ഷേപം നടത്തുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷം നടന്നത്. അതേസമയം, ദുബായ് മറീന, ഡൌൺടൌൺ ദുബായ്,  ജുമെയ്റ, അറേബ്യൻ റാഞ്ചെസ് തുടങ്ങി പ്രശസ്തങ്ങളായ പാർപ്പിട പ്രോജക്ടുകൾ ആഡംബര പ്രോപ്പർട്ടികൾ തേടുന്നവരുടെ നിക്ഷേപം പിടിച്ചുപറ്റിയെന്ന് ദുബായ് പ്രോപ്പർട്ടി ആനുവൽ സെയിൽസ് ആൻഡ് റെന്റൽ മാർക്കറ്റ് റിപ്പോർട്ട് ഫോർ 2020 എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 ഡിസംബറിൽ ബെയ്ട്ട് ആൻഡ് ഡബിസിൽ ഏഴ് ദശലക്ഷത്തിലധികം സെഷനുകളാണ് രേഖപ്പെടുത്തിയത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപകർക്കുള്ള താൽപ്പര്യം വർധിച്ച് വരുന്നതിനുള്ള തെളിവാണിത്.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

വിൽപ്പന

ഡിഎൽഡിയുടെ കണക്ക് പ്രകാരം കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവുമധികം ആഡംബര അപ്പാർട്മെന്റുകളുടെ വിൽപ്പന നടന്നത് ദുബായ് മറീനയിലാണ്. ഏതാണ്ട് 526 ഇടപാടുകളാണ് ഇവിടെ നടന്നത്. അഫോർഡബിൾ (താങ്ങാവുന്ന നിരക്കിലുള്ള) അപ്പാർട്മെന്റുകളുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷം ജുമെയ്റ വില്ലേജ് സർക്കിളാണ് നിക്ഷേപകരെ ഏറ്റവും അധികം ആകർഷിച്ചത്. ദുബായ് മറീനയിൽ ചതുരശ്ര അടിയുടെ വില കണക്കാക്കിയുള്ള റെഡി അപ്പാർട്മെന്റുകളുടെ വിൽപ്പനയും കഴിഞ്ഞ വർഷം അഫോർഡബിൾ വിഭാഗത്തിലേക്ക് എത്തി, ഇവയുടെ വില ചതുരശ്ര അടിക്ക് 1,278.1 ദിർഹത്തിൽ നിന്നും 1,170.7 ദിർഹമായാണ് കുറഞ്ഞത്.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

ആഡംബര വിഭാഗത്തിലുള്ള വില്ലകളുടെ വിൽപ്പനയിൽ അറേബ്യൻ റാഞ്ചെസ് നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി നിലനിന്നു. കഴിഞ്ഞ ആറുമാസത്തിനിടെ 164 ഇടപാടുകളാണ് ഇവിടെ നടന്നത്. ഇവിടെയും ചതുരശ്ര അടിയുടെ ശരാശരി വില 889 ദിർഹത്തിൽ നിന്നും 872.9 ദിർഹമായി കുറഞ്ഞു. അതേസമയം അഫോർഡബിൾ വില്ലകളുടെ ഗണത്തിൽ ദുബായ്ലാൻഡിലെ റെഡി വില്ലകളാണ് നിക്ഷേപകരെ കൂടുതൽ ആകർഷിച്ചത്

വാടക

2020ലും ജുമെയ്റ വില്ലേജ് സർക്കിൾ ചിലവിനെ കുറിച്ച് ആശങ്കപ്പെടുന്ന വാടകക്കാരുടെ ഇഷ്ടപ്പെട്ട പാർപ്പിട ലൊക്കേഷനായി തുടർന്നു. അതേസമയം ദുബായ് സമയം ആഡംബര അപ്പാർട്മെന്റുകളുടെ വാടക ഇടപാടുകൾ കൂടുതലായി നടന്നത് ദുബായ് മറീനയിലാണ്. ജുമെയ്റ വില്ലേജ് സർക്കിളിൽ അപ്പാർട്മെന്റുകളുടെ വാടകയിൽ 10 മുതൽ 17 ശതമാനം വരെ ഇടിവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ജുമെയ്റയിൽ നാലും അഞ്ചും മുറികളുള്ള വീടുകളുടെ വാടക ആറ് ശതമാനം കുറഞ്ഞ് യഥാക്രമം 170000 ദിർഹം, 216000 ദിർഹമായി ആയിരുന്നു

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

കഴിഞ്ഞ വർഷം കണ്ട പ്രവണത അനുസരിച്ച് അടുത്ത ആറുമാസത്തേക്ക് ദുബായ് പാർപ്പിട വിപണിയുടെ നില മെച്ചപ്പെടുമെന്നും ജനകീയ പാർപ്പിട സ്ഥാനങ്ങളിലെ വിലനിലവാരം സ്ഥിരത കൈവരിക്കുമെന്നുമാണ് കരുതുന്നതെന്ന് ബെയ്ട്ട് ആൻഡ് ഡബിസിലിലിലെ വിൽപ്പന വിഭാഗം ഡയറക്ടർ ഫിബ അഹമ്മദ് പറഞ്ഞു. ‘ഡൌൺടൌൺ ദുബായിൽ പ്രോപ്പർട്ടികളുടെ മൂല്യത്തിൽ ഇടിവുണ്ടായിട്ടില്ല. ബിസിനസ് ബേയിലും വിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. പാം ജുമെയ്റയിലും സ്ഥിതി വ്യത്യസ്തമല്ല. ഇക്കാലയളവിൽ സർക്കാർ കൈക്കൊണ്ട നടപടികളെല്ലാം നിക്ഷേപകർക്ക് ദുബായിലുള്ള ആത്മവിശ്വസം വർധിപ്പിച്ചതായാണ് കാണുന്നത്.  ഒക്ടോബറിൽ എക്സ്പോ 2020 ആരംഭിക്കാനിരിക്കെ, കഴിഞ്ഞ ആറുമാസങ്ങളിൽ കണ്ട അതേ പ്രവണത – വിലകളിലെ സ്ഥിരതയും നിക്ഷേപകർക്ക് പ്രോപ്പർട്ടികളിലുള്ള താൽപ്പര്യവും ആക്ടിവിറ്റിയും കൂടുന്നതും, അടുത്ത വർഷവും തുടർന്നേക്കും’ ഹിബ പറഞ്ഞു.

Maintained By : Studio3