September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ വരുമോ? കാത്തിരിക്കാം

  • ഔഡി ക്യു4 ഇ ട്രോണ്‍, ക്യു4 സ്‌പോര്‍ട്ട്ബാക്ക് ഇ ട്രോണ്‍ അനാവരണം ചെയ്തു  
  • ഈ വര്‍ഷം ജൂണില്‍ രണ്ട് ഇലക്ട്രിക് കാറുകളുടെയും വില്‍പ്പന യൂറോപ്പില്‍ ആരംഭിക്കും  

ഇന്‍ഗോള്‍ഷ്റ്റാറ്റ്: പ്രൊഡക്ഷന്‍ സ്‌പെക് ഔഡി ക്യു4 ഇ ട്രോണ്‍, ക്യു4 സ്‌പോര്‍ട്ട്ബാക്ക് ഇ ട്രോണ്‍ മോഡലുകള്‍ അനാവരണം ചെയ്തു. ഈ വര്‍ഷം ജൂണില്‍ രണ്ട് ഇലക്ട്രിക് കാറുകളുടെയും വില്‍പ്പന യൂറോപ്പില്‍ ആരംഭിക്കും. 2019 ല്‍ പ്രദര്‍ശിപ്പിച്ച അതാത് കണ്‍സെപ്റ്റ് മോഡലുകള്‍ അടിസ്ഥാനമാക്കിയാണ് ക്യു4 ഇ ട്രോണ്‍, ക്യു4 സ്‌പോര്‍ട്ട്ബാക്ക് ഇ ട്രോണ്‍ കാറുകളുടെ സ്‌റ്റൈലിംഗ് നിര്‍വഹിച്ചിരിക്കുന്നത്. 4 ഡോര്‍ എസ്‌യുവിയാണ് ക്യു4 ഇ ട്രോണ്‍ എങ്കില്‍ ലിഫ്റ്റ്ബാക്ക് സ്റ്റൈല്‍ ടെയ്ല്‍ഗേറ്റ് സഹിതം സ്റ്റൈലിഷ് 4 ഡോര്‍ കൂപ്പെയാണ് സ്‌പോര്‍ട്ട്ബാക്ക്. ഫോക്‌സ്‌വാഗണിന്റെ മോഡുലാര്‍ ഇലക്ട്രിക് ഡ്രൈവ് (എംഇബി) പ്ലാറ്റ്‌ഫോമിലാണ് രണ്ട് കാറുകളും നിര്‍മിക്കുന്നത്. വിവിധ ഇലക്ട്രിക് മോട്ടോര്‍ ഓപ്ഷനുകളിലും ബാറ്ററി ഓപ്ഷനുകളിലും ലഭിക്കും.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

ഔഡി ക്യു4 35 ഇ ട്രോണ്‍ വകഭേദത്തിന്റെ പിറകിലാണ് ഇലക്ട്രിക് മോട്ടോര്‍ സ്ഥാപിച്ചിരിക്കുന്നത്. 167 ബിഎച്ച്പി കരുത്തും 310 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 52 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് ഉപയോഗിക്കുന്നത്. ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ അനുസരിച്ച് 349 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ഔഡി ക്യു4 40 ഇ ട്രോണ്‍ വകഭേദത്തിലെ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 201 ബിഎച്ച്പി കരുത്തും 310 എന്‍എം ടോര്‍ക്കുമാണ്. 77 കിലോവാട്ട് ഔര്‍ ബാറ്ററി കരുത്തേകുന്നു. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

ആക്‌സില്‍ വീതം ഒന്ന് എന്ന വിധത്തില്‍ ആകെ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഔഡി ക്യു4 50 ഇ ട്രോണ്‍ ഉപയോഗിക്കുന്നത്. ആകെ 295 ബിഎച്ച്പി കരുത്തും 460 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 77 കിലോവാട്ട് ഔര്‍ ബാറ്ററിയാണ് കരുത്തേകുന്നത്. ക്യു4, ക്യു4 സ്‌പോര്‍ട്ട്ബാക്ക് വേര്‍ഷനുകളില്‍ യഥാക്രമം 488 കിലോമീറ്റര്‍, 497 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ഔഡി ക്യു4 ഇ ട്രോണ്‍, ക്യു4 സ്‌പോര്‍ട്ട്ബാക്ക് ഇ ട്രോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ വരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു
Maintained By : Studio3