കൊച്ചിയില്‍ ഏഥര്‍ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു
1 min readഇന്ത്യയിലെ ഏഴാമത്തെ എക്സ്പീരിയന്‍സ് സെന്ററാണ് പ്രവര്‍ത്തനമാരംഭിച്ചത്
വളരെ ഇന്ററാക്റ്റീവ് രീതിയില്‍ ഉപയോക്താക്കള്‍ക്ക് സമഗ്രമായ അനുഭവം നല്‍കുംവിധമാണ് ഏഥര്‍ സ്പേസ് നൂതനമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വാഹനത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ഇവിടെ അറിയാന്‍ കഴിയും. ഡിജിറ്റല്‍ ഡിസ്പ്ലേയിലൂടെ ഏഥറിന്റെ ഇന്റലിജന്റ്, കണക്റ്റഡ് ഫീച്ചറുകള്‍ മനസ്സിലാക്കാം. ഏഥര്‍ 450എക്‌സ് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് ചെയ്യുന്നതിനും വാങ്ങാനും ഏഥര്‍ സെന്ററില്‍ കഴിയും. ഏഥര്‍ എനര്‍ജി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ടെസ്റ്റ് റൈഡ് ബുക്ക് ചെയ്യാം. അഷൂര്‍ഡ് ബൈബാക്ക് പ്രോഗ്രാം, എക്സ്ചേഞ്ച്, ലീസ് പ്രോഗ്രാമുകള്‍ മനസ്സിലാക്കാനും സാധിക്കും.
ഏഥര്‍ എനര്‍ജി ഇതിനകം കൊച്ചിയില്‍ ഏഥര്‍ ഗ്രിഡ് സ്ഥാപിച്ചു. ഫ്രഞ്ച് ടോസ്റ്റ് (പനമ്പിള്ളി നഗര്‍, കച്ചേരിപ്പടി), ഗ്രാന്‍ഡ് മാള്‍ (ഇടപ്പള്ളി), ജോഗോ ഇന്‍ഫിനിറ്റ് (പെരുമാനൂര്‍), സെന്റര്‍ സ്‌ക്വയര്‍ മാള്‍ (രാജാജി ജംഗ്ഷന്‍), ഏഥര്‍ സ്പേസ് കൊച്ചി എന്നീ അഞ്ച് ഇടങ്ങളിലാണ് ഇതുവരെ അതിവേഗ ചാര്‍ജിംഗ് പോയന്റുകള്‍ സ്ഥാപിച്ചത്. നഗരത്തിലെ എല്ലാ ഇലക്ട്രിക് നാലുചക്ര, ഇരുചക്ര വാഹനങ്ങള്‍ക്കും ഈ മാസം അവസാനം വരെ ഏഥര്‍ ഗ്രിഡില്‍ സൗജന്യ ചാര്‍ജിംഗ് സൗകര്യം ഉണ്ടായിരിക്കും. നഗരത്തില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ ചാര്‍ജിംഗ് പോയന്റുകള്‍ കൂടി സ്ഥാപിക്കും. ഇതുവഴി ഏഥറിന്റെ ചാര്‍ജിംഗ് ഗ്രിഡ് ശക്തിപ്പെടുത്തും. ഏഥര്‍ എനര്‍ജി ഉടന്‍ തന്നെ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കുകയും ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കുകയും എക്സ്പീരിയന്‍സ് സെന്റര്‍ തുറക്കുകയും ചെയ്യും.
ഇലക്ട്രിക് വാഹന അവബോധവും സ്വീകാര്യതയും കാരണം കൊച്ചി എല്ലായ്പ്പോഴും തങ്ങളുടെ വിപുലീകരണ പട്ടികയില്‍ ഒന്നാമതായിരുന്നുവെന്ന് ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവനീത് ഫോക്കല പറഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ പങ്കാളിയാകുന്നതില്‍ സന്തോഷിക്കുന്നതായി പാലല്‍ ഗ്രൂപ്പ് ഡയറക്റ്റര്‍ ഗീവര്‍ഗീസ് വര്‍ഗ്ഗീസ് പ്രതികരിച്ചു.