പുതിയ ഗെയിമിംഗ് അനുഭവത്തിന് സെഫൈറസ് എസ്17, സെഫൈറസ് എം16
അസൂസ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകളില്‍ ആര്‍ഒജി സെഫൈറസ് എസ്17, ആര്‍ഒജി സെഫൈറസ് എം16 എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്നു. ഈ രണ്ട് ലാപ്‌ടോപ്പുകളുടെയും സ്‌പെസിഫിക്കേഷനുകള്‍ നോക്കാം
അസൂസ് ആര്‍ഒജി സെഫൈറസ് എസ്17
അസൂസ് ആര്‍ഒജി സെഫൈറസ് എസ്17 ഉപയോഗിക്കുന്നത് 17.3 ഇഞ്ച് ഡിസ്‌പ്ലേയാണ്. 120 ഹെര്‍ട്‌സ് യുഎച്ച്ഡി റെസലൂഷന്‍, 165 ഹെര്‍ട്‌സ് ക്യുഎച്ച്ഡി റെസലൂഷന്‍ എന്നിവയാണ് രണ്ട് കോണ്‍ഫിഗറേഷന്‍ ഓപ്ഷനുകള്‍. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ9 11900എച്ച് പ്രൊസസറാണ് കരുത്തേകുന്നത്. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ്3080 ജിപിയു (16 ജിബി ജിഡിഡിആര്‍6 പ്രത്യേക മെമ്മറി), 48 ജിബി വരെ ഡിഡിആര്‍4 എസ്ഡി റാം എന്നിവ നല്‍കി. ത്രീ ഡ്രൈവ് ഹൈപ്പര്‍ഡ്രൈവ് അള്‍ട്ടിമേറ്റ് എസ്എസ്ഡി റെയ്ഡ് അറേ വഴി 2 ടിബി വരെ പിസിഐഇ എസ്എസ്ഡി സ്റ്റോറേജ് സപ്പോര്‍ട്ട് സവിശേഷതയാണ്.
അസൂസിന്റെ സ്വന്തമായ എഎഎസ് പ്ലസ് കൂളിംഗ് സംവിധാനം നല്‍കി. അതുകൊണ്ടുതന്നെ കൂടുതല്‍ എയര്‍ഫ്‌ളോ ലഭിക്കുന്നതിന് വെന്റുകള്‍ തുറക്കുന്നതിനായി കീബോര്‍ഡ് അഞ്ച് ഡിഗ്രി ഉയരും. ചൂട് കുറയ്ക്കുന്നതിനായി ‘ആര്‍ക്ക് ഫ്‌ളോ’ ഫാനുകളും നല്‍കി. 1.9 എംഎം കീ ട്രാവല്‍ ഡിസ്റ്റന്‍സ്, ഓരോ കീകള്‍ക്കും പ്രത്യേകം ആര്‍ജിബി ബാക്ക്‌ലൈറ്റിംഗ് എന്നിവ സഹിതം ഓപ്റ്റിക്കല്‍ മെക്കാനിക്കല്‍ കീബോര്‍ഡ് സവിശേഷതയാണ്. ലാപ്‌ടോപ്പ് ഉപയോഗം എളുപ്പമാക്കുന്നതിന് കോണ്‍ഫിഗര്‍ ചെയ്യാവുന്ന മള്‍ട്ടിവീല്‍ നല്‍കി.
വൈഫൈ 6, ബ്ലൂടൂത്ത് 5.2, തണ്ടര്‍ബോള്‍ട്ട് 4, ആര്‍ജെ45 ഈതര്‍നെറ്റ്, യുഎസ്ബി 3.2 ജെന്‍ 2 ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഡോള്‍ബി ആറ്റ്‌മോസ് സപ്പോര്‍ട്ട് ചെയ്യും. മെച്ചപ്പെട്ട ഓഡിയോ അനുഭവത്തിനായി സ്മാര്‍ട്ട് ആമ്പ് സാങ്കേതികവിദ്യ നല്‍കി. ഒരു വാട്ടിന്റെ രണ്ട് ട്വീറ്ററുകളും ലാപ്‌ടോപ്പിന് ലഭിച്ചു. 90 വാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 280 വാട്ട് അഡാപ്റ്റര്‍ കൂടെ ലഭിക്കും. ലാപ്‌ടോപ്പിന്റെ അളവുകള്‍ 394 എംഎം, 264 എംഎം, 19.9 എംഎം എന്നിങ്ങനെയാണ്. 2.6 കിലോഗ്രാമാണ് ഭാരം.
അസൂസ് ആര്‍ഒജി സെഫൈറസ് എം16
165 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 16:10 കാഴ്ച്ചാ അനുപാതം എന്നിവ സഹിതം 16 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. മൂന്ന് മില്ലിസെക്കന്‍ഡ് റെസ്‌പോണ്‍സ് സമയം, ഡോള്‍ബി വിഷന്‍, ഡിസിഐ പി3 കളര്‍ ഗാമറ്റ് കവറേജ് എന്നിവയാണ് സ്‌ക്രീന്‍ സംബന്ധിച്ച മറ്റ് വിശേഷങ്ങള്‍. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ9 11900എച്ച് വരെ പ്രൊസസര്‍ ഈ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നു. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3070 ജിപിയു (8 ജിബി വരെ ജിഡിഡിആര്‍6 മെമ്മറി), 32 ജിബി വരെ ഡിഡിആര്‍4 എസ്ഡിറാം എന്നിവ നല്‍കി.
സിംഗിള്‍ സോണ്‍ ആര്‍ജിബി സഹിതം ബാക്ക്‌ലിറ്റ് ചിക്‌ലറ്റ് കീബോര്‍ഡ് കൂടാതെ യൂസര്‍മാരുടെ വിരലുകള്‍ക്ക് തൊട്ടുതാഴെ ലാപ്‌ടോപ്പിന് കൂളിംഗ് നല്‍കുന്നതിന് ആര്‍ഒജി ഇന്റലിജന്റ് കൂളിംഗ് സംവിധാനം നല്‍കി. ഡോള്‍ബി ആറ്റ്‌മോസ് പിന്തുണയോടെ ഇരട്ട ഫോഴ്‌സ് കാന്‍സലിംഗ് വൂഫറുകള്‍ സഹിതം 6 സ്പീക്കര്‍ സംവിധാനം ലഭിച്ചു.
2 വേ എഐ നോയ്‌സ് കാന്‍സലേഷന്‍ സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന 3ഡി മൈക്രോഫോണ്‍ അറേ സവിശേഷതയാണ്. പശ്ചാത്തലത്തിലെ ശബ്ദശല്യങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. വൈഫൈ 6, ബ്ലൂടൂത്ത് 5.2, തണ്ടര്‍ബോള്‍ട്ട് 4, എച്ച്ഡിഎംഐ, യുഎസ്ബി ടൈപ്പ് എ പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്.
90 വാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. കൂടെ ലഭിക്കുന്ന 180 വാട്ട് അല്ലെങ്കില്‍ 240 വാട്ട് അഡാപ്റ്റര്‍ ഉപയോഗിക്കാം. അസൂസ് ആര്‍ഒജി സെഫൈറസ് എം16 ലാപ്‌ടോപ്പിന്റെ അളവുകള്‍ 355 എംഎം, 243 എംഎം, 19.9 എംഎം എന്നിങ്ങനെയാണ്. 1.9 കിലോഗ്രാമാണ് ഭാരം.