ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് ഇന്ത്യയില്‍
അഞ്ച് മീറ്ററിലധികം നീളം വരുന്ന ഫുള്‍ സൈസ് 5 സീറ്റ് സൂപ്പര്‍ പെര്‍ഫോമന്‍സ് എസ് യുവിയാണ് ഡിബിഎക്‌സ്. എക്‌സ് ഷോറൂം വില 3.83 കോടി രൂപ
ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.83 കോടി രൂപയാണ് സൂപ്പര്‍ പെര്‍ഫോമന്‍സ് എസ് യുവിയുടെ എക്‌സ് ഷോറൂം വില. അഞ്ച് മീറ്ററിലധികം (5,039 എംഎം) നീളം വരുന്ന ഫുള്‍ സൈസ് 5 സീറ്റ് എസ് യുവിയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ്.
മെഴ്‌സേഡസ് എഎംജിയില്‍ നിന്ന് വാങ്ങിയ 4.0 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 എന്‍ജിനാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് എസ് യുവിയുടെ ഹൃദയം. ഈ മോട്ടോര്‍ 542 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു. 0100 കിമീ/ മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 4.5 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 291 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കി. 2,245 കിലോഗ്രാമാണ് എസ് യുവിയുടെ ഭാരം.
ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളുടെ ആദ്യ യഥാര്‍ത്ഥ എസ് യുവിയാണ് ഡിബിഎക്‌സ്. 22 ഇഞ്ച് അലോയ് വീലുകളിലാണ് ഡിബിഎക്‌സ് വരുന്നത്. ഔഡി ആര്‍എസ് ക്യു8, ലംബോര്‍ഗിനി ഉറുസ്, ബെന്റ്‌ലി ബെന്റയ്ഗ, റോള്‍സ് റോയ്‌സ് കള്ളിനന്‍, പോര്‍ഷ കയെന്‍ എന്നിവയാണ് ഇന്ത്യയിലെ എതിരാളികള്‍.