Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവാക്‌സിന്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദം: അമേരിക്ക

1 min read

അമേരിക്കയില്‍ നിര്‍മ്മിച്ച അഡ്ജുവന്റ് കോവാക്‌സിന്റെ ഫലപ്രാപ്തി വര്‍ധിപ്പിച്ചുവെന്ന് എന്‍ഐഎച്ച്

വാഷിംഗ്ടണ്‍: ഭാരത് ബയോടെക്കിന്റെ കോവിഡ്-19 വാക്‌സിനായ കോവാക്‌സിന്‍ സാര്‍സ് കോവ് 2 വൈറസിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്. കോവാക്‌സിന്‍ ഡോസുകള്‍ ലഭിച്ച ആളുകളില്‍ നടത്തിയ രണ്ട് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കോവാക്‌സിന്‍ കുത്തിവെപ്പിലൂടെ കോവിഡ്-19ന് കാരണമാകുന്ന ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികള്‍ ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്നതായി എന്‍ഐഎച്ച് വ്യക്തമാക്കിയത്.

പ്രവര്‍ത്തനക്ഷമമല്ലാത്ത സാര്‍സ് കോവ് 2 വൈറസ് ആണ് കോവാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് മനുഷ്യശരീരത്തിലെത്തിയാല്‍ വൈറസിനെതിരായ ആന്റിബോഡി ഉല്‍പ്പാദനത്തിന് പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വാക്‌സിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിനുമായി എന്‍ഐഎച്ച് വികസിപ്പിച്ച അഡ്ജുവന്റുകളും കോവാക്‌സിന്റെ ഫലപ്രാപ്തി വര്‍ധിക്കാന്‍ കാരണമായെന്ന് എന്‍ഐഎച്ച് പറഞ്ഞു. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 25 ദശലക്ഷം പേരാണ് കോവാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിരിക്കുന്നത്.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിന് ആഗോളതലത്തില്‍ ഒറ്റക്കെട്ടായ ശ്രമം ആവശ്യമാണെന്ന് അമേരിക്കയിലെ മുതിര്‍ന്ന ആരോഗ്യ വിദഗ്ധനും പ്രസിഡന്റിന്റെ ഉപദേഷ്ടാവുമായ ആന്റണി ഫൗചി പറഞ്ഞു. അമേരിക്കയില്‍ നിര്‍മ്മിച്ച വാക്‌സിന്‍ അഡ്ജുവന്റ് ഇന്ത്യയിലെ ഫലപ്രദമായ കോവിഡ്-19 വാക്‌സിന്റെ ഭാഗമായെന്നതില്‍ സന്തോഷമുണ്ടെന്നും ഫൗചി പറഞ്ഞു. കോവാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്ന അല്‍ഹൈഡ്രോക്‌സിക്വിം രണ്ട് എന്ന അഡ്ജുവന്റ് അമേരിക്കയിലെ നിയാഡിന്റെ സഹകരണത്തോടെയാണ് വികസിപ്പിച്ചത്.

Maintained By : Studio3