ഏപ്രില്‍- ജനുവരി : രത്ന, ആഭരണ കയറ്റുമതി 37% ഇടിഞ്ഞ് 19.24 ബില്യണ്‍ ഡോളറായി
1 min readന്യൂഡെല്‍ഹി: ജെം ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍റെ (ജിജെപിസി) കണക്കുകള്‍ പ്രകാരം ജനുവരിയില്‍ രാജ്യത്തെ രത്ന, ആഭരണ കയറ്റുമതി 7.8 ശതമാനം ഇടിഞ്ഞ് 2.7 ബില്യണ്‍ യുഎസ് ഡോളറായി. 2021 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ കയറ്റുമതി 37 ശതമാനം ഇടിഞ്ഞ് 19.24 ബില്യണ്‍ ഡോളറിലെത്തി. 2019-20ല്‍ ആദ്യ 10 മാസത്തെ കയറ്റുമതി 30.52 ബില്യണ്‍ ഡോളറായിരുന്നു.
കട്ട് ആന്‍ഡ് പോളിഷ് ഡയമണ്ടുകളുടെ കയറ്റുമതി (സിപിഡി) ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെ 23.43 ശതമാനം ഇടിഞ്ഞ് 12.5 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണ്ണാഭരണങ്ങളുടെ ചരക്കുനീക്കം 65 ശതമാനം ഇടിഞ്ഞ് 3.55 ബില്യണ്‍ ഡോളറിലെത്തി. അതേസമയം, സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ 10 മാസത്തെ മൊത്തം സ്വര്‍ണ്ണാഭരണ കയറ്റുമതി 5.33 ശതമാനം ഉയര്‍ന്ന് 71,981.43 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 68,340.74 കോടി രൂപയായിരുന്നു.
ഭേദഗതി വരുത്തിയ സ്വര്‍ണ്ണ ധനസമ്പാദന പദ്ധതിയില്‍ (ജിഎംഎസ്) എല്ലാവര്‍ക്കും വിജയകരമായ ഒന്നാണെന്ന് ജിജെപിസി പ്രസിഡന്‍റ് കോളിന്‍ ഷാ പറഞ്ഞു, നവീകരിച്ച പദ്ധതി മൂലം രാജ്യത്ത് ഉപയോഗിക്കാതെ ഇരിക്കുന്ന ടണ്‍ കണക്കിന് സ്വര്‍ണം പ്രയോജനപ്പെടുത്താനാകും.
ഇത് ഉപഭോക്താവിനും ചില്ലറ വ്യാപാരികള്‍ക്കും ബാങ്കുകള്‍ക്കും മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യും. ഇത് സ്വര്‍ണ്ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കുകയും കറന്‍റ് അക്കൗണ്ട് കമ്മി പരിഹരിക്കാന്‍ രാജ്യത്തെ സഹായിക്കുകയും ചെയ്യും.