October 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അനിഷ് ഷാ അടുത്ത മാസം മുതല്‍ എം&എം സിഇഒ

1 min read

2021 ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ അനിഷ് ഷായെ മാനേജിംഗ് ഡയറക്ടറായും (എംഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും (സിഇഒ) നിയമിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. നിലവില്‍ ഡെപ്യൂട്ടി എംഡിയും ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാണ് അദ്ദേഹം. ട്രാക്ടര്‍-ടു-ടെക്നോളജി സ്ഥാപനം ഡിസംബര്‍ 20 ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മികച്ച മാനേജ്മെന്‍റ് പിന്തുടര്‍ച്ച പദ്ധതിയെ തുടര്‍ന്നാണിത്.

ആനന്ദ് മഹീന്ദ്ര നവംബറില്‍ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനാകും. ഇതോടെ മഹീന്ദ്ര ഗ്രൂപ്പിന്‍റെ ചരിത്രത്തില്‍ പൂര്‍ണ മേല്‍നോട്ടവും ഉത്തരവാദിത്തവുമുള്ള ആദ്യത്തെ പ്രൊഫഷണല്‍ എംഡിയും സിഇഒയും ആയി ഷാ മാറുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. പവന്‍ ഗോയങ്ക എംഡി, സിഇഒ, എം ആന്‍റ് എം ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ നിന്ന് 2021 ഏപ്രില്‍ 2 മുതല്‍ വിരമിക്കും. എംഡി, സിഇഒ എന്നീ നിലകളില്‍ അദ്ദേഹം ഓട്ടോമൊബൈല്‍, ഫാം എക്യുപ്മെന്‍റ് മേഖലകളെ നയിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജൂരിക്കര്‍ ഈ മേഖലകളുടെ പൂര്‍ണ ചുമതല ഏറ്റെടുത്ത് ഷായെ അറിയിക്കും.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ
Maintained By : Studio3