Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യത്ത് പുതിയ കോവിഡ് കേസുകളില്‍ നേരിയ ശമനം

1 min read

ചൊവ്വാഴ്ച പുലര്‍ച്ചെ അവസാനിച്ച 24 മണിക്കൂറില്‍ 2,59,170 പുതിയ കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്

ന്യൂഡെല്‍ഹി: ചൊവ്വാഴ്ച പുലര്‍ച്ചെ അവസാനിച്ച 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 2,59,170 പുതിയ കോവിഡ്-19 കേസുകള്‍. മുന്‍ ദിവസത്തെ 2,73,810നെ അപേക്ഷിച്ച് പുതിയ കേസുകളില്‍ നേരിയ കുറവാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 1,53,21,089ല്‍ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായ ആറാംദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ്-19 കേസുകള്‍ രണ്ടുലക്ഷം കടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച 2,00,739ഉം വെള്ളിയാഴ്ച 2,17,353ഉം ശനിയാഴ്ച 2,34,692ഉം ഞായറാഴ്ച 2,61,500ഉം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. അതേസമയം ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 1,761 പേര്‍ കോവിഡ്-19 കാരണം മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ച് രാജ്യത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1,80,530 ആയി. നിലവില്‍ 20,31,977 സജീവ കോവിഡ്-19 രോഗികളാണ് രാജ്യത്തുള്ളത്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

24 മണിക്കൂറിനിടെ 1,54,761 കോവിഡ്-19 ബാധിതര്‍ രോഗമുക്തരായി. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഇതുവരെ 1,31,08,582 പേരാണ് കോവിഡ്-19ല്‍ നിന്നും രോഗമുക്തരായത്. 85.65 ശതമാനമാണ് നിലവില്‍ ഇന്ത്യയിലെ കോവിഡ്-19 രോഗമുക്തി നിരക്ക്. തിങ്കളാഴ്ച 15,19,486 സാമ്പിളുകളാണ് രാജ്യത്ത് ടെസ്റ്റ് ചെയ്തത്. പകര്‍ച്ചവ്യാധി ആരംഭിച്ച് ഒന്നര വര്‍ഷത്തിനിടെ 26,4,4,035 സാമ്പിളുകളിലാണ് ഇന്ത്യയില്‍ കോവിഡ്-19 പരിശോധന നടന്നത്.

അതേസമയം ജനുവരി രണ്ടാംവാരം ആരംഭിച്ച കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പരിപാടിയിലൂടെ രാജ്യത്ത് 12,71,29,113 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച മാത്രം 32,76,555 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം
Maintained By : Studio3