ആഫ്രിക്കയിലെ കോവിഡ്-19 വാക്‌സിന്‍ കുത്തിവെപ്പ് രണ്ട് ശതമാനത്തില്‍ താഴെ
1 min readലോകത്ത് ഇതുവരെ കുത്തിവെച്ച 690 ദശലക്ഷത്തോളം വാക്‌സിന്റെ രണ്ട് ശതമാനം മാത്രമാണ് ആഫ്രിക്കയെ പ്രതിനിധീകരിക്കുന്നത്
നെയ്‌റോബി: കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരായ വാക്‌സിന്‍ കുത്തിവെപ്പില്‍ ആഫ്രിക്ക ഏറെ പിന്നില്‍. ലോകത്ത് ഇതുവരെ കുത്തിവെച്ച 690 ദശലക്ഷത്തോളം വാക്‌സിന്റെ രണ്ട് ശതമാനം മാത്രമാണ് ആഫ്രിക്കയെ പ്രതിനിധീകരിക്കുന്നത്. പല പ്രദേശങ്ങളും വാക്‌സിന്‍ വിതരണത്തില്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇപ്പോഴും പ്രാരംഭ ദശയില്‍ തന്നെയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ പ്രാദേശിക ഡയറക്ടര്‍ മാത്ഷിഡിസോ മൊയ്തി വ്യക്തമാക്കി.
വാക്‌സിന്‍ ലഭ്യതയിലുള്ള പരിമിതികള്‍ മൂന്നാംതരംഗം ഉയര്‍ത്തുന്ന ഭീഷണിയുടെ സാഹചര്യത്തില്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലെ മൊത്തം പകര്‍ച്ചവ്യാധി നിര്‍മാര്‍ജ നടപടികളുടെ താളം തെറ്റിക്കുമെന്ന് മൊയ്തി കൂട്ടിച്ചേര്‍ത്തു. പരിമിതമായ അളവിലുള്ള വാക്‌സിന്‍ ലഭ്യതയും വിതരണത്തിലെ തടസങ്ങളും മൂലം മേഖലയിലെ നിരവധിയാളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. പകര്‍ച്ചവ്യാധിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ വാക്‌സിന്‍ ലഭ്യമാകുന്ന അവസ്ഥ യാഥാര്‍ത്ഥ്യമാകണമെന്ന് മൊയ്തി അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 45 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് ഇതുവരെ കോവിഡ്-19 വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 43 രാജ്യങ്ങള്‍ രോഗസാധ്യത കൂടിയവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിത്തുടങ്ങി. മേഖലയ്ക്ക് ഇതുവരെ ലഭിച്ച 31.6 ദശലക്ഷം ഡോസുകളില്‍ 13 ദശലക്ഷം ഡോസുകള്‍ മാത്രമാണ് ഇതുവരെ കുത്തിവെച്ചത്. തുല്യതയോടെയുള്ള വാക്‌സിന്‍ വിതരണമല്ല ആഫ്രിക്ക വന്‍കരയില്‍ ഇതുവരെ നടന്നതെന്നും 93 ശതമാനം ഡോസുകളും പത്ത് രാജ്യങ്ങള്‍ക്ക് മാത്രമാണ് ലഭിച്ചതെന്നും മൊയ്തി പറഞ്ഞു. ചരക്കുനീക്കവുമായി ബന്ധപ്പെട്ട തടസങ്ങളും ഉദ്യോഗസ്ഥരുടെ അഭാവവും മൂലം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്.
ഇപ്പോള്‍ തന്നെ കോവിഡ്-19 വാക്‌സിന്‍ കുത്തിവെപ്പില്‍ ലോകത്ത് ആഫ്രിക്ക ഏറെ പിന്നിലാണ്. ആ വിടവ് കൂടിക്കൂടിയാണ് വരുന്നത്. വാക്‌സിന്‍ ഡിമാന്‍ഡ് ഉയരുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട അസമത്വം വാക്‌സില്‍ ദൗര്‍ലഭ്യം കൂടുതല്‍ മോശമാക്കുകയേ ഉള്ളുവെന്നെും പകര്‍ച്ചവ്യാധിക്കെതിരായ ചരിത്രപരമായ പോരാട്ടത്തില്‍ ബില്യണ്‍ കണക്കിന് ആഫ്രിക്കക്കാര്‍ പാര്ശ്വവല്ക്കരിക്കപ്പെടുമെന്
ആഫ്രിക്കന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കുകള്‍ പ്രകാരം കോവിഡ്-19 വാക്‌സിനേഷനില്‍ ആഫ്രിക്കയില്‍ മൊറോക്കാണ് ഒന്നാംസ്ഥാനത്ത്. മൊറോക്കോയില്‍ ആകെ ജനസംഖ്യയുടെ 11 ശതമാനം പേര്‍ക്ക് നാല് ജശലക്ഷം വാക്‌സിനുകളാണ് വിതരണം ചെയ്തത്. സീഷെല്‍സിനും മൗറീഷ്യസിനും മാത്രമാണ് ജനസംഖ്യയുടെ 20 ശതമാനം ജനങ്ങള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതിനാവശ്യമായ വാക്‌സിന്‍ ഡോസുകള്‍ ലഭിച്ചിട്ടുള്ളത്.