Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അസാപ്പ് കേരള, എഡബ്ല്യുഎസ് അക്കാദമി കൈകോര്‍ക്കുന്നു

കേരളത്തിലെ 31 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലൗഡ് കമ്പ്യൂട്ടിംഗ് സംബന്ധിച്ച പരിശീലനം നല്‍കും  

ക്ലൗഡ് കമ്പ്യൂട്ടിംഗ് പരിശീലനത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്പ്) കേരളയും ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്) പ്രോഗ്രാമായ എഡബ്ല്യുഎസ് അക്കാദമിയും പങ്കാളിത്തം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡസ്ട്രി അംഗീകൃത സര്‍ട്ടിഫിക്കേഷനുകളും ക്ലൗഡ് കമ്പ്യൂട്ടിംഗ് നൈപുണ്യങ്ങളും നല്‍കുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് കരിക്കുലം അടിസ്ഥാനമാക്കിയായിരിക്കും പരിശീലനം.

വിദ്യാര്‍ത്ഥികളെ തൊഴില്‍ സജ്ജരാക്കുന്നതിനാണ് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന അസാപ്പ് പ്രവര്‍ത്തിക്കുന്നത്. ജോലി ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിന് സ്‌കൂള്‍, കോളെജ് വിദ്യാഭ്യാസത്തിന് പുറമെയാണ് അസാപ്പ് പ്രോഗ്രാം നടപ്പാക്കുന്നത്. എഡബ്ല്യുഎസ് ക്ലൗഡില്‍ കുട്ടികള്‍ക്ക് അനുഭവപരിചയം നല്‍കി ക്ലൗഡ് കമ്പ്യൂട്ടിംഗ് നൈപുണ്യങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതാണ് എഡബ്ല്യുഎസ് അക്കാദമിയുടെ കോഴ്‌സുകള്‍. യഥാര്‍ത്ഥ വ്യാവസായിക സാഹചര്യങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. കോഴ്‌സുകളും പഠന വിഭവങ്ങളും ഇന്‍ഡസ്ട്രി അംഗീകൃത സര്‍ട്ടിഫിക്കേഷനുമായി യോജിച്ചു പോകുന്നതാണ്. എഡബ്ല്യുഎസ് വികസിപ്പിച്ചതും പരിപാലിച്ചു പോരുന്നതുമാണ് ഈ കരിക്കുലം. എഡബ്ല്യുഎസ് അക്കാദമിയുടെ അക്രെഡിറ്റഡ് പരിശീലകരാണ് പഠിപ്പിക്കുന്നത്.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

പുതിയ പങ്കാളിത്തമനുസരിച്ച്, അസാപ്പില്‍ അംഗങ്ങളായ 31 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലൗഡ് കമ്പ്യൂട്ടിംഗ് സംബന്ധിച്ച കഴിവുകള്‍ വികസിപ്പിക്കുന്നതിന് പരിശീലനം നല്‍കും. ക്ലൗഡ് കമ്പ്യൂട്ടിംഗ്, മഷീന്‍ ലേണിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നത്. എഡബ്ല്യുഎസ് അക്കാദമി അക്രഡിറ്റേഷന്‍ നേടിയ കോളെജ് ഫാക്കല്‍റ്റിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. അസാപ്പിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതി കേരള സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധിക നൈപുണ്യങ്ങള്‍ നല്‍കി അവരെ തൊഴില്‍ സജ്ജരാക്കുകയാണ് പ്രധാന ലക്ഷ്യം. നൂതന സാങ്കേതികവിദ്യകള്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുകയും ഈ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട അധിക വൈദഗ്ധ്യങ്ങള്‍ പഠിക്കുന്നതിന് അവരെ സജ്ജരാക്കുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ വ്യവസായങ്ങളെ പരിവര്‍ത്തനം ചെയ്യുന്ന കൃത്രിമ ബുദ്ധി (എഐ), മഷീന്‍ ലേണിംഗ് എന്നിവയുടെ കാലത്തിന് അനുസരിച്ച് യുവജനതയെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു. അസാപ്പ് കേരളയും എഡബ്ല്യുഎസ് അക്കാദമിയും ചേര്‍ന്ന് നടത്തുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്രോഗ്രാം വഴി ഒരു സംഘം ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

ക്ലൗഡ് അറിവിനും വൈദഗ്ധ്യങ്ങള്‍ക്കും ഇന്ന് വലിയ ഡിമാന്‍ഡാണ്. വിവിധ മേഖലകളില്‍ നിന്നുള്ള ഈ ഡിമാന്‍ഡിന് അനുസരിച്ച് സപ്ലൈ ഉണ്ടാകുന്നില്ല. ക്ലൗഡ് നൈപുണ്യ വിടവ് പരിഹരിക്കുന്നതിനും ആയിരക്കണക്കിന് പുതിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ഇന്‍ഡസ്ട്രി ലീഡര്‍മാര്‍ എന്നിവരെ എഡബ്ല്യുഎസ് അക്കാദമി ഒരുമിച്ചുകൊണ്ടുവരികയാണ്. എഡബ്ല്യുസ് തയ്യാറാക്കിയ കോഴ്‌സുകളും പഠന വിഭവങ്ങളും എഡ്യുക്കേറ്റര്‍മാര്‍ക്ക് നല്‍കി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തൊഴില്‍ ശക്തിയില്‍ ചേരാന്‍ വിദ്യാര്‍ത്ഥികളെ തയ്യാറാക്കുകയാണെന്നും വിദ്യാഭ്യാസ വിദഗ്ധരെയും അഡ്മിനിസ്‌ട്രേറ്റര്‍മാരെയും പിന്തുണയ്ക്കുന്നതിലൂടെ തങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ നിക്ഷേപം നടത്തുന്നതായും ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസിന്റെ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ, എജ്യുക്കേഷന്‍ സ്‌പേസ് ആന്‍ഡ് നോണ്‍ പ്രോഫിറ്റ്‌സ് ലീഡ് പിപി സുനില്‍ പറഞ്ഞു.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

സംസ്ഥാനത്തെ സ്‌കില്‍ ട്രെയിനിംഗ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തിവരികയാണ് അസാപ്പ് കേരള. ഇതിന്റെ ഭാഗമായി നൈപുണ്യ വികസനത്തില്‍ ദേശീയ തലത്തിലുള്ള പങ്കാളിത്തങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ക്ലൗഡ് കമ്പ്യൂട്ടിംഗില്‍ അംഗീകൃത കരിക്കുലം ലഭിക്കുന്നതാണ് എഡബ്ല്യുഎസ് അക്കാദമിയുമായുള്ള അസാപ്പിന്റെ പങ്കാളിത്തം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്‍ഡസ്ട്രി ആവശ്യകതകള്‍ക്ക് അനുസരിച്ച് സമയോചിതമായി പ്രവര്‍ത്തിക്കുന്നതിന് ഇത് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന നൈപുണ്യം കേരളത്തിലെ യുവതി യുവാക്കള്‍ക്ക് ലഭ്യമാക്കുന്നതിനാണ് അസാപ്പ് എപ്പോഴും ശ്രമിക്കുന്നത്. ഇത് അവരുടെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഈ പാഠ്യപദ്ധതിയിലൂടെ നേടുന്ന അനുഭവ പരിചയത്തിലൂടെ സാങ്കേതികവിദ്യയുടെ തിയററ്റിക്കല്‍ വശവും പ്രാക്റ്റിക്കല്‍ വശവും സ്വായത്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്ന് അസാപ്പ് കേരള ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ഉഷ ടൈറ്റസ് പറഞ്ഞു.

Maintained By : Studio3