Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമേരിക്കയുടെ നയംമാറ്റം വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായകമാകും: പൂനാവാല

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”” class=”” size=””]‘അമേരിക്കന്‍ പ്രസിഡന്റിനും ഇന്ത്യയുടെ  വിദേശകാര്യ മന്ത്രിക്കും നന്ദി’[/perfectpullquote]
അമേരിക്കയുടെ വാക്‌സിന്‍ നയംമാറ്റം ആഗോളതലത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വിതരണം വര്‍ധിപ്പിക്കുമെന്നും വാക്‌സിന്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ഇന്ത്യയെ സഹായിക്കുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനവാല. നയംമാറ്റത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും പൂനവാല ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. വാക്‌സിന്‍ ഉല്‍പ്പാദന ശേഷി ഉയര്‍ത്താനും കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടം ശക്തിപ്പെടുത്താനും ഈ നയംമാറ്റത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

യുഎസ് വാക്‌സിന്‍ നിര്‍മാതാക്കളുടെ വിജയം കണക്കിലെടുക്കുമ്പോള്‍ തങ്ങളുടെ അംഗീകൃത വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും തല്‍ഫലമായി അസ്ട്രാസെനക, നോവാക്‌സ്, സനോഫി എന്നീ കൊറോണ വൈറസ് വാക്‌സിനുകള്‍ക്കുള്ള മുന്‍ഗണന റേറ്റിംഗ്‌സ് പിന്‍വലിക്കുന്നതായും അമേരിക്കന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. നിര്‍മാതാക്കള്‍ ഈ വാക്‌സിനുകളുടെ നിര്‍മാണം തുടരുമെന്നതിനാല്‍ ഈ മൂന്ന് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഏത് ഓര്‍ഡറുകള്‍ക്ക് ആദ്യം പരിഗണന നല്‍കണമെന്നതില്‍ തീരുമാനമെടുക്കാന്‍ വാക്‌സിന്‍ നയംമാറ്റത്തിലൂടെ സാധിക്കുമെന്നും അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്

ജൂണ്‍ അവസാനത്തോടെ അമേരിക്ക 80 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതായും വൈറ്റ്ഹൗസ് വ്യക്തമാക്കി. മറ്റേതൊരു രാജ്യവും ഇതുവരെ നല്‍കിയിട്ടുള്ള വാക്‌സിനുകളേക്കാള്‍ അഞ്ചിരട്ടി ഡോസ് അധികം വാക്‌സിനാണ് അമേരിക്ക നല്‍കുന്നതെന്നും ഈ മാസം അവസാനം വരെ അമേരിക്ക നിര്‍മ്മിക്കുന്ന മുഴുവന്‍ വാക്‌സിന്‍ ഡോസുകളുടെ 13 ശതമാനം വരുമിതെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നായി നിരവധി അപേക്ഷകള്‍ അമേരിക്കയ്ക്ക് ലഭിച്ചതായും നിരവധി പ്രധാനപ്പെട്ട വസ്തുതകള്‍ കണക്കിലെടുത്താണ് ആദ്യത്തെ 25 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ എങ്ങനെ വിതരണം ചെയ്യണമെന്നതില്‍ തീരുമാനം എടുത്തിരിക്കുന്നതെന്നും അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ അറിയിച്ചു. രോഗവ്യാപനം കൂടിയ ഇടങ്ങള്‍, ലോകത്തിലെ എല്ലാ മേഖലകളിലും ലഭ്യമാക്കല്‍, അടിയന്തര സാഹചര്യങ്ങള്‍, പൊതുജനാരോഗ്യ ആവശ്യങ്ങള്‍, വാക്‌സിനായി അപേക്ഷിച്ച കഴിയാവുന്നത്ര രാജ്യങ്ങളെ സഹായിക്കല്‍ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് അമേരിക്ക മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുക.

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം

നിലവില്‍ രോഗബാധ കൂടുതലുള്ള ഇന്ത്യ, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങി തെക്ക്, തെക്ക് കിഴക്കന്‍ ഏഷ്യയിലുള്ള രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുമെന്നും അമേരിക്ക അറിയിച്ചു. കാനഡ, മെക്‌സികോ, എന്നീ അയല്‍രാജ്യങ്ങള്‍ക്കും കൊറിയ പോലുള്ള സുഹൃത് രാഷ്ട്രങ്ങള്‍ എന്നിവയ്ക്കും പ്രത്യേക പരിഗണന നല്‍കും. വാക്‌സിനേഷന്‍ നിരക്ക് കുറവുള്ള വലിയ പ്രതിസന്ധി നേരിടുന്ന വെസ്റ്റ്ബാങ്ക്, ഗാസ, യുക്രൈന്‍, കൊസോവൊ, ഇറാഖ്, ഹെയ്തി എന്നീ മേഖലകള്‍ക്കും പരിഗണന നല്‍കുമെന്ന് സള്ളിവന്‍ അറിയിച്ചു.

വാക്‌സിന്‍ അസംസ്‌കൃത വസ്തുക്കളിലുള്ള നിരോധനം അമേരിക്ക പിന്‍വലിക്കണമെന്ന് കഴിഞ്ഞ മാസം പൂനാവാല ട്വിറ്ററിലൂടെ ആവശ്യമുന്നയിച്ചിരുന്നു. വൈറസിനെതിരായ യുദ്ധത്തില്‍ സത്യസന്ധമായി പങ്കുചേരുന്നുണ്ടെങ്കില്‍, വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി അമേരിക്കയ്ക്ക് പുറത്തേക്ക് അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന് അമേരിക്കയ്ക്ക് പുറത്തുള്ള വാക്‌സിന്‍ നിര്‍മ്മാണ മേഖലയ്ക്ക് വേണ്ടി താഴ്മയോടെ അപേക്ഷിക്കുകയാണെന്ന് പൂനാവാല ട്വിറ്ററിലൂടെ അമേരിക്കന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.

  രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും: ആഷിഷ്കുമാര്‍ ചൗഹാന്‍

വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് അടിയന്തര നടപടി വേണം: ലോകബാങ്ക്

വരുംമാസങ്ങളില്‍ ആവശ്യത്തില്‍ കൂടുതല്‍ വാക്‌സിനുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രങ്ങള്‍ തങ്ങളുടെ ആവശ്യം കഴിഞ്ഞ് വരുന്ന അധിക ഡോസുകള്‍ എത്രയും പെട്ടന്ന് വികസ്വര രാഷ്ട്രങ്ങള്‍ക്കായി വിട്ടുനല്‍കണമെന്ന് ലോകബാങ്ക് ഗ്രൂപ്പും അന്താരാഷ്ട്ര നാണ്യനിധിയും. വികസ്വര രാഷ്ട്രങ്ങളില്‍ ഉള്ളവര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകാതെ കൊറോണ വൈറസ് പകര്‍ച്ചവ്യാധി അവസാനിക്കുകയില്ലെന്ന് ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മല്‍പ്പാസും ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയും ജി7 വ്യാവസായിക രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ലോകാമെമ്പാടുമുള്ള വാക്‌സിന്‍ വിതരണത്തിലൂടെയേ പകര്‍ച്ചവ്യാധി അവസാനിപ്പിക്കാനും ജീവനുകള്‍ രക്ഷിക്കാനും സാമ്പത്തിക വീണ്ടെടുപ്പ് സാധ്യമാക്കാന്‍ കഴിയുകയുള്ളുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടനയുമായും ലോക വ്യാപാര സംഘടനയുമായും ചേര്‍ന്ന് ലോകബാങ്കും ഐഎംഎഫും വാക്‌സിന്റെ സമത്വത്തോടെയുള്ള വിതരണം ലക്ഷ്യമാക്കിയുള്ള 50 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായ പദ്ധതിയിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുന്നതായും ഇരുസംഘടനകളും അറിയിച്ചു.

Maintained By : Studio3