Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ ആദ്യ 5ജി എനേബിള്‍ഡ് ലാപ്‌ടോപ്പുമായി എയ്‌സര്‍

എയ്‌സര്‍ സ്പിന്‍ 7 കണ്‍വെര്‍ട്ടിബിള്‍ ലാപ്‌ടോപ്പിന് 1,34,999 രൂപയാണ് വില  

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ എയ്‌സര്‍ സ്പിന്‍ 7 പരിഷ്‌കരിച്ചു. ഇതോടെ ഇന്ത്യയിലെ ആദ്യ 5ജി എനേബിള്‍ഡ് ലാപ്‌ടോപ്പാണ് സ്പിന്‍ 7 എന്ന് എയ്‌സര്‍ അവകാശപ്പെട്ടു. മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പാണ് എയ്‌സര്‍ സ്പിന്‍ 7. എളുപ്പം ലോഗിന്‍ ചെയ്യുന്നതിന് ‘വിന്‍ഡോസ് ഹലോ’ സവിശേഷതയാണ്. ഫാന്‍ നല്‍കാത്തതിനാല്‍ ലോഡിംഗ് സമയത്തുപോലും നോയ്‌സ് ഉണ്ടാകില്ല.

ഇന്ത്യയില്‍ 1,34,999 രൂപയാണ് ഈ കണ്‍വെര്‍ട്ടിബിള്‍ ലാപ്‌ടോപ്പിന് വില. എയ്‌സര്‍ എക്‌സ്‌ക്ലുസീവ് സ്‌റ്റോറുകള്‍, എയ്‌സര്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍, മറ്റ് പാര്‍ട്ണര്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. സ്റ്റീം ബ്ലൂ എന്ന ഒരേയൊരു കളര്‍ ഓപ്ഷനിലാണ് വിപണിയിലെത്തുന്നത്.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

വിന്‍ഡോസ് 10 പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എയ്‌സര്‍ സ്പിന്‍ 7 പ്രവര്‍ത്തിക്കുന്നത്. 14 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) ഐപിഎസ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ നല്‍കി. 360 ഡിഗ്രിയില്‍ ഈ ഡിസ്‌പ്ലേ തിരിക്കാന്‍ കഴിയും. പരമാവധി തെളിച്ചം 250 നിറ്റ്. 3.0 ഗിഗാഹെര്‍ട്‌സ് വരെ ബൂസ്റ്റ് ചെയ്യാന്‍ കഴിയുന്ന ക്വാല്‍ക്കോം ക്രിയോ 495 ഒക്റ്റാ കോര്‍ സിപിയു ഉള്‍പ്പെടുന്ന ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 8സിഎക്‌സ് ജെന്‍ 2 5ജി കംപ്യൂട്ട് പ്ലാറ്റ്‌ഫോമാണ് കരുത്തേകുന്നത്. ഗ്രാഫിക്‌സ് കൈകാര്യം ചെയ്യുന്നത് ക്വാല്‍ക്കോം അഡ്രീനോ 685 ജിപിയു. 8 ജിബി എല്‍പിഡിഡിആര്‍4 എസ്ഡി റാം, 512 ജിബി യുഎഫ്എസ് ഹൈ പെര്‍ഫോമന്‍സ് സ്‌റ്റോറേജ് എന്നിവ ലഭിച്ചു.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

സ്റ്റീരിയോ സ്പീക്കറുകള്‍, 720പി റെസലൂഷനോടെ എച്ച്ഡി വെബ്കാം, ഫിംഗര്‍പ്രിന്റ് റീഡര്‍ എന്നിവ സവിശേഷതകളാണ്. എംഎംവേവ്, 6 ഗിഗാഹെര്‍ട്‌സിന് താഴെയുള്ള ഫ്രീക്വന്‍സികളില്‍ സപ്പോര്‍ട്ട് ചെയ്യുന്ന 5ജി കൂടാതെ, 4ജി, വൈഫൈ 6, ബ്ലൂടൂത്ത് 5.0 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ഡിസി ഇന്‍, പവര്‍ ഓഫ് ചാര്‍ജിംഗ് എന്നിവ സഹിതം യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് നല്‍കി. 56 വാട്ട്ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 29 മണിക്കൂര്‍ വരെ ചാര്‍ജ് നീണ്ടുനില്‍ക്കും. വിവിധ ടച്ച് ജെസ്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ടച്ച്പാഡ് ലഭിച്ചു. പ്രത്യേക നമ്പര്‍ പാഡ് ഇല്ല. 1.4 കിലോഗ്രാമാണ് ലാപ്‌ടോപ്പിന് ഭാരം.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
Maintained By : Studio3