ഗെയിമിംഗ് ലാപ്‌ടോപ്പ് : എഎംഡി റൈസന്‍ 5000 സീരീസ് സിപിയു സഹിതം എയ്‌സര്‍ നിട്രോ 5
എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3060 വരെ ജിപിയു ലഭിച്ചു
ന്യൂഡെല്‍ഹി: ഏറ്റവും പുതിയ എഎംഡി റൈസന്‍ 5000 സീരീസ് സിപിയു, എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3060 വരെ ജിപിയു എന്നിവ സഹിതം എയ്‌സര്‍ നിട്രോ 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആര്‍ജിബി ബാക്ക്‌ലിറ്റ് കീബോര്‍ഡ് സഹിതം ശ്രദ്ധേയ സ്‌പെസിഫിക്കേഷനുകളോടെയാണ് ഗെയിമിംഗ് ലാപ്‌ടോപ്പ് വരുന്നത്.
ഉയര്‍ന്ന റിഫ്രെഷ് റേറ്റ് ഡിസ്‌പ്ലേ ലഭിച്ചു. വിവിധ കോണ്‍ഫിഗറേഷനുകളില്‍ ഗെയിമിംഗ് ലാപ്‌ടോപ്പ് ലഭിക്കും. ഏക കളര്‍ ഓപ്ഷനില്‍ വാങ്ങാം. വിന്‍ഡോസ് 10 പ്രീ ഇന്‍സ്റ്റാള്‍ഡ് ആയിരിക്കും. സ്റ്റീരിയോ സ്പീക്കറുകള്‍, 720പി എച്ച്ഡി വെബ്കാം എന്നിവ സവിശേഷതകളാണ്.
എഎംഡി റൈസന്‍ 5 5600എച്ച് സിപിയു, 8 ജിബി റാം, എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650 ജിപിയു എന്നിവ ലഭിച്ച വേരിയന്റിന് 71,990 രൂപയാണ് വില. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3060 ജിപിയു വേരിയന്റിന് 94,990 രൂപ മുതലാണ് വില. ഗെയിമിംഗ് ലാപ്‌ടോപ്പിന്റെ രണ്ട് വേരിയന്റുകളും ഫ്‌ളിപ്കാര്‍ട്ട്, എയ്‌സര്‍ എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍, എയ്‌സര്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ ഒമ്പത് മുതല്‍ ലഭിക്കും