Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘അബുദാബി സമ്പദ് വ്യവസ്ഥ വരും വര്‍ഷങ്ങളില്‍ ആറ് മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ച നേടും’

1 min read

എണ്ണ വ്യവസായം, സര്‍ക്കാര്‍ ചിലവിടല്‍, സാമ്പത്തിക സേവനങ്ങള്‍, നേരിട്ടുള്ള വിദേശ നിക്ഷേപം എന്നീ മേഖലകളിലെ വികസനം സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകുമെന്ന് സാമ്പത്തിക വികസന വിഭാഗം ചെയര്‍മാന്‍

അബുദാബി: അബുദാബി സമ്പദ് വ്യവസ്ഥ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ആറ് മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ച കൈവരിച്ചേക്കുമെന്ന് എമിറേറ്റിലെ സാമ്പത്തിക വികസന വിഭാഗം ചെയര്‍മാന്‍. എണ്ണ വ്യവസായം, സര്‍ക്കാര്‍ ചിലവിടല്‍, സാമ്പത്തിക സേവനങ്ങള്‍, നേരിട്ടുള്ള വിദേശ നിക്ഷേപം എന്നീ മേഖലകളുടെ വികസനം സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകുമെന്ന് മുഹമ്മദ് അല്‍ ശൊറഫ പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രത്യേക സാമ്പത്തിക മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് വളര്‍ച്ച മെച്ചപ്പെടുത്താനും ജിഡിപിയിലേക്കുള്ള അവരുടെ പങ്കാളിത്തം മെച്ചപ്പെടുത്താനുമുള്ള പദ്ധതികള്‍ അബുദാബിയില്‍ ഒരുങ്ങുന്നതായി ‘അബുദാബി ദ ഫ്യൂച്ചര്‍ ഇവന്റില്‍’ ശൊറഫ അറിയിച്ചു. പുതിയ നിക്ഷേപങ്ങളും വികസന പദ്ധതികളും ഈ പൊതു-സ്വാകാര്യ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുമെന്നും പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും അബുദാബിയുടെ മത്സരക്ഷമത മെച്ചപ്പെടാനുള്ള അവസരം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്ക് പിന്നാലെ സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി നടപടികള്‍ അബുദാബി അവതരിപ്പിച്ചിരുന്നു. ജനങ്ങള്‍ക്കും വാണിജ്യ, വ്യവസായ മേഖലകള്‍ക്കും ജല, വൈദ്യുത ബില്ലുകളില്‍ സബ്‌സിഡികള്‍ നല്‍കുന്നതിനായി അഞ്ച് ബില്യണ്‍ ദിര്‍ഹവും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഉത്തേജിപ്പിക്കുന്നതിനായി 3 ബില്യണ്‍ ദിര്‍ഹവും ധനകാര്യ വിപണികളെ പിന്താങ്ങുന്നതിനായി 1 ബില്യണ്‍ ദിര്‍ഹവും അബുദാബി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പകര്‍ച്ചവ്യാധി മൂലം വലിയ രീതിയിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍, പ്രതികൂലാവസ്ഥയെ അവസരമാക്കി മാറ്റാനും കൂടുതല്‍ നിക്ഷേപം സ്വന്തമാക്കാനും സുസ്ഥിരമായ അറിവിലൂന്നിയ സമ്പദ് വ്യവസ്ഥയായി മാറാനുമുള്ള ശ്രമത്തിലായിരുന്നു എമിറേറ്റെന്ന് അല്‍ ശൊറഫ പറഞ്ഞു. തൊഴിലാളികളുടെ കഴിവുകള്‍ ഉയര്‍ത്തിക്കൊണ്ട് പുതിയ കണ്ടെത്തലുകള്‍ക്കും ഗവേഷണങ്ങള്‍ക്കും അനുകൂലമായ സാഹചര്യം സൃഷ്ടിച്ച് ഭാവി സമ്പദ് വ്യവസ്ഥയെ പുല്‍കാനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്താനുമാണ് അബുദാബിയുടെ ശ്രമം. പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെയും പ്രൊഫഷണലുകളെയും എമിറേറ്റിലേക്ക് ആകര്‍ഷിച്ച് അബുദാബിയില്‍ സ്ഥിരതാമസമാക്കാന്‍ പ്രേരിപ്പിക്കുന്ന ക്യാംപെയിനുകള്‍ക്ക് ഈ വര്‍ഷം ആദ്യം അബുദാബിയില്‍ തുടക്കമിട്ടിരുന്നു. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കുമുള്ള ദീര്‍ഘകാല വിസയും ഇത്തരത്തില്‍ പ്രതിഭകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

കോവിഡ്-19 പകര്‍ച്ചവ്യാധി ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകളെ അനിശ്ചിതത്വത്തില്‍ ആഴ്ത്തിയെങ്കിലും അബുദാബിയും യുഎഇ മൊത്തത്തിലും ഈ അവസരം ഉയര്‍ന്ന മൂല്യമുള്ള നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കാനും തന്ത്രപ്രധാന സാമ്പത്തിക മേഖലകളില്‍ വളര്‍ച്ച കൊണ്ടുവരാനും വിനിയോഗിച്ചു. കഴിഞ്ഞ മാസം യുഎഇ പ്രഖ്യാപിച്ച ഓപ്പറേഷന്‍ 300 ബില്യണ്‍ എന്ന വികസന നയം വ്യാവസായിക മേഖലയുടെ സാമ്പത്തിക പങ്കാളിത്തം നിലവിലുള്ളതില്‍ നിന്നും ഇരട്ടിയിലധികമായി വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. 2031 ഓടെ വ്യാവസായിക മേഖലയില്‍ നിന്നും 300 ബില്യണ്‍ ദിര്‍ഹമാണ് യുഎഇ ലക്ഷ്യമിടുന്നത്. നിലവില്‍ 133 ബില്യണ്‍ ദിര്‍ഹമാണ് വ്യവസായിക മേഖലയില്‍ നിന്നും സമ്പദ് വ്യവസ്ഥയിലേക്ക് എത്തുന്നത്. ഈ പദ്ധതിയ്ക്കുള്ള പിന്തുണയെന്നോണം എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്ക് അടുത്ത അഞ്ച് വര്‍ഷങ്ങളിലായി 30 ബില്യണ്‍ ദിര്‍ഹം സാമ്പത്തിക സഹായം ലഭ്യമാക്കും.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി
Maintained By : Studio3