December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹൈ ലൈറ്റ് മാള്‍ വാര്‍ഷികത്തിന് ഒരു മാസം നീളുന്ന ആഘോഷം

കോഴിക്കോട്: ഹൈ ലൈറ്റ് മാള്‍ അതിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷം പ്രഖ്യാപിച്ചു. വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി, കൊച്ചി മുസിരിസ് ബിനാലെയ്ക്ക് സമാനമായി പ്രദേശത്തെ കലാകാരന്മാര്‍ക്ക് അവരുടെ സര്‍ഗാത്മക സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും വേദി ഒരുക്കും.

റാസ ബീഗം, മെഹ്ഫില്‍ ഇ സമാ, ശ്രീനാഥ്, നിമിഷ (പ്രശസ്ത സംഗീതജ്ഞന്‍ ബാബുരാജിന്‍റെ ചെറുമകള്‍) തുടങ്ങിയ ജനപ്രിയ ഗായകരും സംഗീതജ്ഞരും പങ്കെടുക്കുന്ന സംഗീത സായാഹ്നങ്ങളും ഉത്സവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു

3 ദിവസം നീണ്ടു നില്‍ക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ എക്സിബിഷന്‍, വിന്‍റേജ് കാര്‍ എക്സ്പോ, അന്തര്‍ദ്ദേശീയ ഫാഷന്‍ വീക്ക് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മാളിന്‍റെ ഔട്ട്ലെറ്റുകളില്‍ നിന്ന് ഓഫറുകളും ആകര്‍ഷകമായ ഡിസ്കൗണ്ടുകളും ഇക്കാലയളവില്‍ ലഭ്യമാകും. മലബാറിലെ ജനങ്ങള്‍ക്ക് അന്തര്‍ദ്ദേശീയവും ആഗോളവുമായ ജനപ്രിയ ബ്രാന്‍ഡുകള്‍ ഹൈലൈറ്റ് മാള്‍ ലഭ്യമാക്കിയിട്ടുണ്ട്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷവും 50 ലധികം ബ്രാന്‍ഡുകള്‍ ഹൈലൈറ്റ് മാളില്‍ അവരുടെ ഔട്ട്ലെറ്റുകള്‍ തുറന്നു. വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് ഹൈലൈറ്റ് ഗ്രൂപ്പ് സിഎംഡി പി സുലൈമാന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. അസിസ്റ്റന്‍റ് ഡയറക്റ്റര്‍ മുഹമ്മദ് ഫവാസ്, കാലിക്കറ്റ് മാള്‍ ഹെഡ് ജനാര്‍ദ്ദനന്‍, ജിഎം – എസ്ബിഎം വിപിന്‍ എന്നിവര്‍ സംസാരിച്ചു.

Maintained By : Studio3