‘ടെക്‌ടോണിക് ബ്ലൂ’ ഓപ്ഷനില്‍ ടാറ്റ നെക്‌സോണ്‍ ലഭിക്കില്ല പകരം അരിസോണ ബ്ലൂ നല്‍കിയേക്കും
ഔദ്യോഗിക വെബ് പേജില്‍നിന്നും ബ്രോഷറില്‍നിന്നും ഈ കളര്‍ ഓപ്ഷന്‍ നീക്കം ചെയ്തു
മുംബൈ: ടാറ്റ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ‘ടെക്‌ടോണിക് ബ്ലൂ’ കളര്‍ ഓപ്ഷന്‍ നിര്‍ത്തി. എസ്‌യുവിയുടെ ഔദ്യോഗിക വെബ് പേജില്‍നിന്നും ബ്രോഷറില്‍നിന്നും ഈ കളര്‍ ഓപ്ഷന്‍ നീക്കം ചെയ്തു. ഇതോടെ ഫ്‌ളെയിം റെഡ്, ഫോലിയെജ് ഗ്രീന്‍, ഡേടോണ ഗ്രേ, കാല്‍ഗറി വൈറ്റ്, പ്യുര്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ മാത്രമായിരിക്കും ടാറ്റ നെക്‌സോണ്‍ ലഭിക്കുന്നത്.
ടെക്‌ടോണിക് ബ്ലൂ നിറത്തിന് പകരമായി അരിസോണ ബ്ലൂ പെയിന്റ് ഓപ്ഷന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷമാദ്യം ടാറ്റ ടിയാഗോ മോഡലിന് അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ ലഭിച്ചിരുന്നു.
1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ടാറ്റ നെക്‌സോണ്‍ ലഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. എഎംടി ഓപ്ഷണലാണ്.