പിട്രോണ്‍ ടാന്‍ജെന്റ് പ്ലസ് വി2 പുറത്തിറക്കി
വില 999 രൂപ. നിലവില്‍ ആമസോണില്‍നിന്ന് 899 രൂപ നല്‍കി വാങ്ങാം
ന്യൂഡെല്‍ഹി: പിട്രോണ്‍ ടാന്‍ജെന്റ് പ്ലസ് വി2 വയര്‍ലെസ് നെക്ക്ബാന്‍ഡ് സ്റ്റൈല്‍ ഹെഡ്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 999 രൂപയാണ് വില. നിലവില്‍ ആമസോണില്‍നിന്ന് 899 രൂപ നല്‍കി വാങ്ങാം. ബ്ലീഡിംഗ് ബ്ലൂ, റൂഡി റെഡ്, ടൈറ്റാനിയം ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ താങ്ങാവുന്ന ഹെഡ്‌ഫോണുകള്‍ ലഭിക്കും. പന്ത്രണ്ട് മാസത്തെ വാറന്റി നല്‍കുന്നു.
ഡീപ്പ് ബാസ് സഹിതം ഹൈഫൈ സ്റ്റീരിയോ സൗണ്ട് നല്‍കുന്ന 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ സവിശേഷതയാണ്. ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലക്‌സ, ആപ്പിള്‍ സിരി എന്നീ വോയ്‌സ് അസിസ്റ്റന്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് പിട്രോണ്‍ ടാന്‍ജെന്റ് പ്ലസ് വി2. പത്ത് മീറ്റര്‍ വരെ വയര്‍ലെസ് കണക്റ്റിവിറ്റി ലഭിക്കുന്നതിന് ബ്ലൂടൂത്ത് 5.0 നല്‍കി. കോള്‍ ആവശ്യങ്ങള്‍ക്ക് ബില്‍റ്റ് ഇന്‍ എച്ച്ഡി മൈക്ക് സവിശേഷതയാണ്.
അതിവേഗം ചാര്‍ജ് ചെയ്യാന്‍ കഴിയും. പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ആറ് മണിക്കൂര്‍ പ്ലേബാക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പൂജ്യത്തില്‍നിന്ന് നൂറ് ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മാത്രം മതി. 18 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക് സാധിക്കും. 220 എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്ക് യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് നല്‍കി. 200 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ ലഭിക്കും.
വിയര്‍പ്പ് പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്4 സുരക്ഷാ റേറ്റിംഗ് ലഭിച്ചു. ഇയര്‍ബഡുകളുടെ അറ്റത്ത് മാഗ്നറ്റ് നല്‍കിയതിനാല്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ കൊണ്ടുനടക്കുന്നതിന് എളുപ്പമാണ്. 26 ഗ്രാം മാത്രമാണ് ഭാരം. ചാര്‍ജിംഗ് കേബിള്‍, മൂന്നുവിധം വലുപ്പങ്ങളില്‍ സിലിക്കണ്‍ ഇയര്‍ടിപ്പുകള്‍ എന്നിവ ഉണ്ടായിരിക്കും.