കോവിഡ് നിയന്ത്രണങ്ങള്‍ റംസാന്‍ വരെ ഇളവ് അനുവദിക്കണം : വ്യാപാരി വ്യവസായി ഏകോപന സമിതി
പ്രോട്ടോക്കോള്‍ പാലിച്ച് മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണം
കൊച്ചി : കോവിഡ് നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 8,9 തിയതി മുതല്‍ റംസാന്‍ വരെ ഇളവുകള്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. കണ്ടെയ്ന്‍മെന്‍റ് സോണുകളിലേതടക്കം മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുളള അവസ്ഥ ഒരുക്കണമെന്നാണ് ആവശ്യം. ഇടതു സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച സംഘടന, സര്‍ക്കാരിന്‍റെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപാരികളുടെ ഏക ജീവനോപാധി എന്ന നിലയ്ക്ക് കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് റംസാന്‍ വരെ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
ഇപ്പോള്‍ ലോക്ഡൗണിന് സമാനമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ചെറുകിട, ഇടത്തരം വ്യാപാരികളെ കടുത്ത പ്രിതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് എറണാകുളം ജില്ലാ പ്രസിഡന്‍റ് പി.സി.ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറര്‍ സി.എസ്.അജ്മല്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.
കണ്ടെയിന്‍മെന്‍റ് സോണിലെ സര്‍ക്കാര്‍ ജീവനക്കാരും, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കൃത്യമായി പുറത്തുപോയി ജീവനോപാധി കണ്ടെത്തുന്നു. എന്നാല്‍ ആ പ്രദേശത്തെ കട ഉടമയ്ക്ക് കടതുറക്കാനോ, ജീവനോപാധി കണ്ടെത്താനോ സാധിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വേണം. വിഷു, റംസാന്‍ വിപണി മുന്നില്‍ കണ്ട് ബാങ്ക്ലോണും മറ്റും സംഘടിപ്പിച്ച് ചെരിപ്പ്, തുണി വ്യാപാരികള്‍ അധിക സ്റ്റോക്ക് കരുതിയിരുന്നു.
വ്യാപാരികളുടെ ഏക ജീവനോപാധി എന്ന നിലയ്ക്ക് കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് റംസാന്‍ വരെ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.