സാംസംഗ് ഗാലക്‌സി എം42 5ജി പുറത്തിറക്കി
വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ച്, നോക്‌സ് സെക്യൂരിറ്റി, എന്‍എഫ്‌സി വഴി കോണ്‍ടാക്റ്റ്‌ലെസ് സാംസംഗ് പേ എന്നിവ ഫീച്ചറുകളാണ്
സാംസംഗ് ഗാലക്‌സി എം42 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ച്, നോക്‌സ് സെക്യൂരിറ്റി, എന്‍എഫ്‌സി വഴി കോണ്‍ടാക്റ്റ്‌ലെസ് സാംസംഗ് പേ എന്നിവ ഫീച്ചറുകളാണ്.
രണ്ട് വേരിയന്റുകളില്‍ സാംസംഗ് ഗാലക്‌സി എം42 5ജി ലഭിക്കും. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയുമാണ് വില. എന്നാല്‍ പ്രാരംഭ വിലയായി യഥാക്രമം 19,999 രൂപയിലും 21,999 രൂപയിലും ലഭിക്കും. ആമസോണ്‍, സാംസംഗ്.കോം, തെരഞ്ഞെടുത്ത റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ മെയ് ഒന്നിന് വില്‍പ്പന ആരംഭിക്കും. പ്രിസം ഡോട്ട് ബ്ലാക്ക്, പ്രിസം ഡോട്ട് ഗ്രേ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.
ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ വണ്‍ യുഐ 3.1 സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ് സാംസംഗ് ഗാലക്‌സി എം42 5ജി പ്രവര്‍ത്തിക്കുന്നത്. 6.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലേ നല്‍കി. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 750ജി എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
പിറകില്‍ നാല് കാമറകളാണ് നല്‍കിയിരിക്കുന്നത്. 48 മെഗാപിക്‌സല്‍ ജിഎം2 പ്രൈമറി കാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ കാമറ, 5 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 5 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. സിംഗിള്‍ ടേക്ക്, നൈറ്റ് മോഡ്, ഹൈപ്പര്‍ലാപ്‌സ്, സൂപ്പര്‍ സ്ലോ മോഷന്‍, സീന്‍ ഓപ്റ്റിമൈസര്‍, ഫ്‌ളോ ഡിറ്റക്ഷന്‍ എന്നിവ കാമറ ഫീച്ചറുകളാണ്. മുന്നില്‍ സെല്‍ഫി, വീഡിയോ ചാറ്റ്, വീഡിയോ കോള്‍ ആവശ്യങ്ങള്‍ക്കായി 20 മെഗാപിക്‌സല്‍ കാമറ നല്‍കി.
5,000 എംഎഎച്ച് ബാറ്ററിയാണ് സാംസംഗ് ഗാലക്‌സി എം42 5ജി ഉപയോഗിക്കുന്നത്. 15 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 36 മണിക്കൂര്‍ ടോക്ക്‌ടൈം, 22 മണിക്കൂര്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗ്, 34 മണിക്കൂര്‍ വീഡിയോ പ്ലേ എന്നിവ സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇതിനുമുമ്പ്, സാംസംഗ് ഗാലക്സി എഫ്02എസ്, ഗാലക്സി എഫ്12 സ്മാര്‍ട്ട്‌ഫോണുകള്‍ ഈ മാസം രണ്ടാം വാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ച് ലഭിച്ചതാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍. ഗാലക്സി എഫ്02എസ് ഫോണിന് പിറകില്‍ മൂന്ന് കാമറകളാണ് നല്‍കിയതെങ്കില്‍ ക്വാഡ് കാമറ സംവിധാനം ലഭിച്ചതാണ് ഗാലക്സി എഫ്12.
രണ്ട് വേരിയന്റുകളിലാണ് സാംസംഗ് ഗാലക്സി എഫ്02എസ് വിപണിയിലെത്തിയത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയും 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയുമാണ് വില. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ, ഡയമണ്ട് വൈറ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. സാംസംഗ് ഗാലക്സി എഫ്12 ലഭിക്കുന്നതും രണ്ട് വേരിയന്റുകളിലാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയുമാണ് വില. സലെസ്റ്റിയല്‍ ബ്ലാക്ക്, സി ഗ്രീന്‍, സ്‌കൈ ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.