ഇന്‍ഡ്-റാ നിരീക്ഷണം : ഇടത്തരം കോര്‍പ്പറേറ്റ് കമ്പനികള്‍ കുത്തനെയുള്ള വീണ്ടെടുപ്പ് പ്രകടമാക്കും
1 min readഎംഇസികള്‍ക്കിടയിലെ ഇടിവിന്‍റെയും വളര്‍ച്ചയുടെയും അനുപാതം മെച്ചപ്പെടുകയാണ്
ന്യൂഡെല്‍ഹി: മിഡ് എമര്‍ജിംഗ് കോര്‍പ്പറേറ്റ് (എംഇസി) മേഖലയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കുത്തനെയുള്ള വീണ്ടെടുക്കല്‍ പ്രകടമാക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് (ഇന്ദ്-റാ) നിരീക്ഷിക്കുന്നു. നിരവധി എംഇസികള്‍ സ്വീകരിച്ച വിവിധ ചെലവ് ചുരുക്കല്‍ നടപടികളുടെയും കോവിഡ് എമര്‍ജന്‍സി ലൈനുകളുടെ ലഭ്യതയുടെയും അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.
“ചില വെട്ടിച്ചുരുക്കല്‍ നടപടികള്‍ സുസ്ഥിരമായിരിക്കില്ലെന്നാണ് കരുതുന്നത്. 2021-22ല്‍ ലാഭക്ഷമതയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാം. എങ്കിലും കുറഞ്ഞ ചെലവിലുള്ള കോവിഡ് എമര്‍ജന്‍സി ലൈനുകളുടെ സാഹായത്തോടെ മെച്ചപ്പെട്ട മൂലധന ലഭ്യതയും പണമൊഴുക്കും മെച്ചപ്പെടുത്താന്‍ എംഇസികളെ സഹായിക്കും,’ ഇന്‍ഡ് റാ പറഞ്ഞു. എംഇസികള്‍ക്കിടയിലെ ഇടിവിന്‍റെയും വളര്‍ച്ചയുടെയും അനുപാതം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ 10 മാസങ്ങളിലെ കണക്കനുസരിച്ച് മെച്ചപ്പെടുകയാണ്. ഈ പ്രവണത നടപ്പു സാമ്പത്തിക വര്‍ഷത്തിലും നിലനില്‍ക്കുമെന്നാണ് കരുതുന്നത്.
ഓഫീസുകള്‍, ഫാക്റ്ററികള്‍, റീട്ടെയ്ല്‍ സ്റ്റോറുകള്‍, മാളുകള്‍ എന്നിവ തുറന്നതിനൊപ്പം ഉത്സവം, വിവാഹ സീസണ്‍ എന്നിവയോടെ 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സ്ഥിരമായ വീണ്ടെടുക്കല്‍ പ്രകടമായി. ഇത് നാലാം പാദത്തിസും തുടര്‍ന്നിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് -19 രണ്ടാം തരംഗത്തിന്‍റെ സ്വാധീനവും വാക്സിനുകളുടെ ഫലപ്രാപ്തിയും സാമ്പത്തിക വീണ്ടെടുക്കലിലെ ഒരു പ്രധാന ഘടകമായി മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷം നാലാം പാദത്തോടെ കൂടുതല്‍ ഉല്‍പ്പന്ന വി