ഇസ്രയേല്‍ സ്റ്റാര്‍ട്ടപ്പില്‍ വീണ്ടും നിക്ഷേപിച്ച് ക്വിക്ക് ഹീല്‍
1 min readഇസ്രയേല്‍ ആസ്ഥാനമായ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പില്‍ വീണ്ടും നിക്ഷേപം നടത്തിയതായി പുണെ ആസ്ഥാനമായ ക്വിക്ക് ഹീല്‍ ടെക്‌നോളജീസ് അറിയിച്ചു. എല്‍7 ഡിഫെന്‍സ് എന്ന സ്റ്റാര്‍ട്ടപ്പില്‍ രണ്ട് മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ സ്റ്റാര്‍ട്ടപ്പില്‍ മൂന്ന് ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.
പുതു തലമുറ സൈബര്‍ ആക്രമണങ്ങളില്‍നിന്ന് സുരക്ഷയൊരുക്കുകയാണ് ലക്ഷ്യമെന്ന് ക്വിക്ക് ഹീല്‍ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ ഡോ. കൈലാഷ് കത്ക്കര്‍ പറഞ്ഞു. വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, ഡിവൈസുകള്‍ എന്നിവയ്ക്കായി ക്വിക്ക് ഹീല്‍, സെക്യുറൈറ്റ് എന്നിവയാണ് ക്വിക്ക് ഹീലിന്റെ ഉല്‍പ്പന്നങ്ങള്‍.
ആദ്യ നിക്ഷേപം നടത്തിയശേഷം യുഎസിലെയും യൂറോപ്പിലെയും ധനകാര്യ, ടെലികോം, ഐടി മേഖലകളില്‍നിന്ന് ഉപയോക്താക്കളെ നേടാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ പതിനെട്ട് മാസങ്ങള്‍ക്കിടെ ക്വിക്ക് ഹീല്‍ നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാണിത്. സിംഗപ്പൂര്‍ ആസ്ഥാനമായ റേ പ്രൈവറ്റ് ലിമിറ്റഡിലാണ് ഈയിടെ നിക്ഷേപം നടത്തിയത്.