ഐടർബോ വേരിയൻ്റിൽ ടാറ്റ അൾട്രോസ്
‘ഹാർബർ ബ്ലൂ’ എന്ന പുതിയ കളർ ഓപ്ഷനിൽ ടർബോ പെട്രോൾ വേരിയൻ്റ് ലഭിക്കും. ബൂട്ട് ലിഡിന് പുറത്ത് ‘ടർബോ’ ബാഡ്ജ് കാണാം. സ്പോർട്ട്, സിറ്റി എന്നീ ഡ്രൈവിംഗ് മോഡുകൾ ലഭ്യമാണ്.
ടാറ്റ അൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൻ്റെ ടർബോ പെട്രോൾ എൻജിൻ നൽകിയ വകഭേദം ഇന്ത്യയിൽ അനാവരണം ചെയ്തു. അൾട്രോസ് ഐടർബോയുടെ വിപണി അവതരണം ജനുവരി 22 ന് നടക്കും. ഇതോടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. എക്സ്ടി, എക്സ് സെഡ്, എക്സ് സെഡ് പ്ലസ് എന്നീ മൂന്ന് വേരിയൻ്റുകളിൽ ടാറ്റ അൾട്രോസ് ഐടർബോ ലഭിക്കും. നിലവിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ മോട്ടോർ എന്നീ ഓപ്ഷനുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് ലഭിക്കുന്നത്.
1.2 ലിറ്റർ, 3 സിലിണ്ടർ എൻജിനാണ് ടർബോ പെട്രോൾ വേരിയൻ്റിന് കരുത്തേകുന്നത്. ഈ മോട്ടോർ 110 ബിഎച്ച്പി കരുത്തും 140 എൻഎം ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് മാന്വൽ മാത്രമാണ് ട്രാൻസ്മിഷൻ ഓപ്ഷൻ. ഒരു ലിറ്ററിന് 18.30 കിമീ ഇന്ധനക്ഷമത ലഭിക്കും.
‘ഹാർബർ ബ്ലൂ’ എന്ന പുതിയ കളർ ഓപ്ഷനിൽ ടർബോ പെട്രോൾ വേരിയൻ്റ് ലഭിക്കും. ബൂട്ട് ലിഡിന് പുറത്ത് ‘ടർബോ’ ബാഡ്ജ് കാണാം. സ്പോർട്ട്, സിറ്റി എന്നീ ഡ്രൈവിംഗ് മോഡുകൾ ലഭ്യമാണ്. ഹ്യുണ്ടായ് ഐ20, മാരുതി സുസുകി ബലേനോ, ഫോക്സ് വാഗൺ പോളോ, ഹോണ്ട ജാസ് എന്നിവയാണ് എതിരാളികൾ.