November 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഡം സെലിപ്സ്കി പുതിയ എഡബ്ല്യൂഎസ് മേധാവി

1 min read

സാന്‍ഫ്രാന്‍സിസ്കോ: ആമസോണ്‍ തങ്ങളുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസിന്‍റെ (എഡബ്ല്യുഎസ്) പുതിയ തലവനായി സെയില്‍സ്ഫോഴ്സ് എക്സിക്യൂട്ടീവ് ആദം സെലിപ്സ്കിയെ നിയമിച്ചു. എഡബ്ല്യുഎസിന്‍റെ ദീര്‍ഘകാല എക്സിക്യൂട്ടീവ് ആന്‍ഡി ജാസിക്കു പകരമായാണ് സെലിപ്സ്കി എത്തുന്നത്. സ്ഥാപകനായ ജെഫ് ബെസോസ് ഈ വര്‍ഷാവസാനം സ്ഥാനമൊഴിയുമ്പോള്‍ ആമസോണ്‍ സിഇഒ ആകുകയാണ് ആന്‍ഡി ജാസ്സി.

‘സെലിപ്സ്കി ഇതിനകം തന്നെ ശക്തമായ എഡബ്ല്യുഎസ് ടീമിലേക്ക് സവിശേഷമായ നേതൃഗുണങ്ങള്‍ കൊണ്ടുവരുന്നു നല്‍കുന്നുണ്ട്. കൂടാതെ 11 വര്‍ഷത്തോളംഎഡബ്ല്യുഎസില്‍ ഇത്രയും സീനിയര്‍ റോളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് നമ്മുടെ സംസ്കാരവും ബിസിനസും നന്നായി അറിയാം, ചൊവ്വാഴ്ച വൈകി ജാസ്സി പ്രസ്താവനയില്‍ പറഞ്ഞു. എഡബ്ല്യുഎസില്‍ 10 വര്‍ഷത്തോളെ ചെലവഴിച്ച ശേഷം, സെലിപ്സ്കി ടാബ്ല്യൂ എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടു. 2019ല്‍ സെയ്ല്‍സ്ഫോഴ്സ് അതിനെ 15.7 ബില്യണ്‍ ഡോളറിന് സ്വന്തമാക്കി.

  വരുന്നു പാൻ 2.0

51 ബില്യണ്‍ ഡോളര്‍ വരുമാന നിരക്കും 28 ശതമാനം വാര്‍ഷിക വളര്‍ച്ചയും ഉള്ള എഡബ്ല്യുഎസ് ഇപ്പോഴും അതിന് സാധ്യമായതിന്‍റെ പ്രാരംഭ ഘട്ടത്തിലാണ് എന്ന് ജാസ്സി പറഞ്ഞു. ‘ആഗോള ഐടി ചെലവിന്‍റെ 5 ശതമാനത്തില്‍ താഴെ മാത്രമേ ഈ ഘട്ടത്തില്‍ ക്ലൗഡിലുള്ളൂ. വരും വര്‍ഷങ്ങളില്‍ അത് ഗണ്യമായി മാറാന്‍ പോകുന്നു. ഉപയോക്താക്കള്‍ക്കായി നമുക്ക് വളരെയധികം കാര്യങ്ങള്‍ കണ്ടെത്താനുണ്ട്, ഞങ്ങള്‍ക്ക് വളരെ ശക്തമായ നേതൃത്വ സംഘവും ഗ്രൂപ്പും ഉണ്ട് , ” പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

  ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ പദ്ധതി
Maintained By : Studio3