ഹുറുണ്‍സ് ടോപ് 500 ലിസ്റ്റ്, ഇന്ത്യയില്‍ നിന്ന് 11 സ്വകാര്യ കമ്പനികള്‍
1 min readലോകത്തെ ഏറ്റവും മൂല്യവത്തായ 500 കമ്പനികളുടെ പട്ടികയിൽ മൊത്തം 11 സ്വകാര്യ ഇന്ത്യൻ കമ്പനികൾ ഇടം നേടി. രാജ്യങ്ങളുടെ ചാർട്ടിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. ഈ 11 കമ്പനികളുടെ മൊത്തം മൂല്യം 14 ശതമാനം വർധിച്ച് 805 ബില്യൺ ഡോളറില്‍ അല്ലെങ്കിൽ ഇന്ത്യൻ ജിഡിപിയുടെ മൂന്നിലൊന്ന് എത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഹ്യൂറൻ ഗ്ലോബൽ 500 റിപ്പോർട്ട് പ്രകാരം ലിസ്റ്റിലെ ഇന്ത്യന്‍ കമ്പനികളില്‍ ഐടിസിയും ഐസിഐസിഐ ബാങ്കും ഒഴികെയുള്ളവ 2020-ൽ മൂല്യം വര്‍ധിപ്പിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 20.5 ശതമാനം ഉയർന്ന് 168.8 ബില്യൺ ഡോളറിലെത്തി. പട്ടിക പ്രകാരം ആഗോളതലത്തിൽ 54-ാം സ്ഥാനത്താണ്.
ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ മൂല്യം ഈ വർഷം 30 ശതമാനം വർധിച്ച് 139 ബില്യൺ ഡോളറിലെത്തി. ആഗോളതലത്തിൽ 73-ാം സ്ഥാനത്തെത്തി.
എച്ച്ഡിഎഫ്സി ബാങ്കിന്‍റെ മൂല്യം 11.5 ശതമാനം വർധിച്ച് 107.5 ബില്യൺ ഡോളറിലെത്തി. ഹിന്ദുസ്ഥാന്‍ ലിവര്‍ (68.2 ബില്യൺ ഡോളർ, 3.3 ശതമാനം നേട്ടം), ഇൻഫോസിസ് (66 ബില്യൺ ഡോളർ, 56.6 ശതമാനം നേട്ടം), എച്ച്ഡിഎഫ്സി ലിമിറ്റഡ് (56.4 ബില്യൺ ഡോളർ, 2.1 ശതമാനം നേട്ടം) കൊട്ടക് മഹീന്ദ്ര ബാങ്ക് (50.6 ബില്യൺ ഡോളർ, 16.8 ശതമാനം നേട്ടം) എന്നിവയാണ് നേട്ടം കൊയ്ത മറ്റ് കമ്പനികള്‍.
ഐസിഐസിഐ ബാങ്കിന്റെ മൊത്തം മൂല്യനിർണ്ണയം 0.5 ശതമാനം കുറഞ്ഞ് 45.6 ബില്യൺ ഡോളറിലെത്തി. മൊത്തം റാങ്കിംഗിൽ ഇത് 316-ാം സ്ഥാനത്തെത്തി. ഐടിസിയുടെ മൂല്യം 22 ശതമാനം കുറഞ്ഞ് 32.6 ബില്യൺ ഡോളറിലെത്തി. 0 പട്ടികയിൽ 480-ാം സ്ഥാനത്തെത്തി.