എട്ട് സംസ്ഥാനങ്ങളില്‍ പകര്‍ച്ചവ്യാധി നിരക്ക് കൂടുന്നതായി കേന്ദ്രം
1 min readഇന്ത്യയില്‍ നിലവില്‍ 2.02 ലക്ഷം കോവിഡ്-19 രോഗികളാണ് ഉള്ളത്. ഇതില്‍ 63.57 ശതമാനം രോഗബാധിതരും മഹാരാഷ്ട്രയിലാണ്.
ന്യൂഡെല്‍ഹി: രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ പകര്‍ച്ചവ്യാധി വര്‍ധിക്കുന്നുവെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡെല്‍ഹി, ഗുജറാത്ത്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ മൂന്നാഴ്ചക്കിടെ പ്രതിദിന കോവിഡ്-19 കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ (ശനിയാഴ്ചത്തെ കണക്കനുസരിച്ച്) മഹാരാഷ്ട്രയില്‍ 15,817 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബില്‍ 1,408 കേസുകളും കര്‍ണ്ണാടകയില്‍ 833 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത്-715, തമിഴ്‌നാട്-670, മധ്യപ്രദേശ്-603, ഡെല്‍ഹി-431, ഹരിയാന-385 എന്നിവിടങ്ങളിലും മൂന്നാഴ്ചയായി പ്രതിദിന കോവിഡ്-19 കേസുകളുടെ എണ്ണം വര്ധിച്ചുകൊണ്ടിരിക്കുകയാണെന്
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 2.02 ലക്ഷം കോവിഡ്-19 രോഗികളാണ് ഉള്ളത്. ഇതില്‍ 63.57 ശതമാനം രോഗബാധിതരും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളില്‍ 87.72 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണ്ണാടക, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോവിഡ്-19 കേസുകളാണ്. കേരളത്തില്‍ രണ്ടായിരത്തിനടുത്ത് കേസുകളാണ് കഴിഞ്ഞ രണ്ടു ദിവസമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം രാജ്യത്ത് പുതിയ കോവിഡ്-19 കേസുകളില്‍ ഏറ്റവുമധികം വര്‍ധന രേഖപ്പെടുത്തിയ ദിവസമാണ് ശനിയാഴ്ച. ഏതാണ്ട് 24,882 കേസുകളും 140 മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ചയെ അപേക്ഷിച്ച് മൊത്തം കേസുകളില്‍ എട്ട് ശതമാനം വര്‍ധനയുണ്ടായി.
ഇന്ത്യയില്‍ ഇതുവരെ 1,13,33,728 കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡ്-19 ബാധിതരായി മരണപ്പെട്ട ആളുകളുടെ എണ്ണം 1,58,446 ആണ്. ഒരാഴ്ച കൊണ്ട് രാജ്യത്തെ കോവിഡ്-19 പകര്‍ച്ചവ്യാധി നിരക്ക് 1.55 ശതമാനത്തില്‍ നിന്നും ഡിസംബറിലെ 1.78 ശതമാനത്തിലേക്ക് തിരിച്ചെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. മുമ്പ് പ്രതിദിന മരണ നിരക്ക് നൂറില്‍ താഴെയായിരുന്നു.
വെള്ളിയാഴ്ച രാജ്യത്ത് 22,885 പുതിയ കേസുകളും 117 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ഇത് യഥാക്രമം 22,854ഉം, 126 ഉം ആയിരുന്നു. ബുധനാഴ്ചത്തെ രോഗനിരക്കും മരണസംഖ്യയും 17,921 ഉം 133ഉം ആണ്. ജനങ്ങള്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കാത്തതും കാര്യങ്ങള്‍ എല്ലാം ശരിയായെന്ന് കരുതുന്നതുമാണ് രോഗനിരക്ക് ഉയരാനുള്ള പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു.