ക്രിസില്‍ പ്രതീക്ഷിക്കുന്നത് 11% വളര്‍ച്ച
1 min readഅടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 11 ശതമാനം വളര്‍ച്ചാ ശതമാനം പ്രകടമാക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ വിലയിരുത്തല്‍. കോവിഡ് 19 സാഹചര്യങ്ങളെ നേരിടാന്‍ ജനങ്ങള്‍ക്ക് കൈവന്നിട്ടുള്ള അവബോധം, വാക്സിനേഷന്‍ വ്യാപകമാകുന്നത്, കൊറോണ രോഗികളുടെ എണ്ണം കുറയുന്നത് എന്നിവയെല്ലാം വളര്‍ച്ചയിലെ വീണ്ടെടുപ്പിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപ വളര്‍ച്ചയില്‍ കേന്ദ്രീകരിച്ചുള്ള സര്‍ക്കാര്‍ ചെലവിടലും നിര്‍ണായകമാണെന്ന് ക്രിസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.