21 ആഫ്രിക്കന്‍ രാജ്യങ്ങളിലെ കോവിഡ് മരണനിരക്ക് ലോക ശരാശരിയിലും അധികം
1 min readആഗോള ശരാശരിയായ 2.2 ശതമാനത്തേക്കാള്‍ കൂടുതല്‍ മരണനിരക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്
അഡിസ് അബാബ: ഇരുപത്തിയൊന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലെ കോവിഡ്-19 മരണനിരക്ക് ലോക ശരാശരിയേക്കാള്‍ അധികമെന്ന് പ്രാദേശിക ആരോഗ്യ വകുപ്പ്. നിലവില്‍ ആഫ്രിക്ക ഭൂഖണ്ഡത്തില്‍ 105,001 കോവിഡ്-19 അനുബന്ധ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആഫ്രിക്കയിലെ രോഗ നിര്‍മാര്‍ജന പ്രതിരോധ ഏജന്‍സി വ്യക്തമാക്കി.
ആഗോള ശരാശരിയായ 2.2 ശതമാനത്തേക്കാള്‍ കൂടുതല്‍ മരണനിരക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്ധിച്ചുകൊണ്ടിരിക്കുകയാണെന്
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഫ്രിക്കയില്‍ ആകെ 3,937,028 കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 3,512,473 ആളുകള്‍ രോഗമുക്തി നേടി. മൊത്തം രോഗബാധിതരില്‍ 67 ശതമാനം പേര്‍ ദക്ഷിണാഫ്രിക്ക (1,517,666), മൊറോക്കോ (485,147), ടുണീഷ്യ (235,643), ഈജിപ്ത് (184,755), എത്യോപ്യ (162,954) എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.