ലോക്ക്ഡൗണ്‍ കാലത്ത് എസി ഉപയോഗ ശീലങ്ങളില്‍ മാറ്റം : വോള്‍ട്ടാസ് സര്‍വെ
1 min readകൊച്ചി: റൂം എയര്‍കണ്ടീഷണര്‍ വിപണിയിലെ പ്രമുഖരായ വോള്‍ട്ടാസ് ലിമിറ്റഡ്, മഹാമാരിയുടെ കാലത്ത് ഉപയോക്തൃ സ്വഭാവത്തിലെ മാറ്റങ്ങള്‍ മനസിലാക്കുന്നതിനായി ദേശീയതലത്തില്‍ സര്‍വേ നടത്തി. ഇന്ത്യന്‍ ഉപയോക്താക്കള്‍ റൂം എയര്‍കണ്ടീഷണറുകളുടെ റിമോട്ട് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്നതായിരുന്നു ഈ പഠനം. ബ്രാന്‍ഡിന്‍റെ സാമൂഹികമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയായിരുന്നു ഉപയോക്തൃകേന്ദ്രീകൃതമായി സര്‍വേ നടത്തിയത്.
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഇക്കോ സേവര്‍ മോഡാണ് കൂടുതലായി ഉപയോഗിക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കി. 73 ശതമാനം പേരും വീട്ടില്‍ ജോലിയിലായിരിക്കുമ്പോള്‍ ഇക്കോ സേവര്‍ മോഡ് ഉപയോഗിക്കുന്നുവെന്നത് ദീര്‍ഘസമയം ഏസി ഉപയോഗിക്കുമ്പോള്‍ ആവശ്യമായ ഫീച്ചറുകളുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണ്. ലോക്ക്ഡൗണ്‍ കാലത്ത് 56 ശതമാനം ഇന്ത്യന്‍ ഉപയോക്താക്കളും എല്ലാ ദിവസവും ഇക്കോ/സേവര്‍ മോഡ് ഉപയോഗിച്ചു.
ആന്‍റി-ഫംഗല്‍ ഫീച്ചറിനെക്കുറിച്ചും ശുദ്ധവായുവിന്‍റെ ആവശ്യകതയെക്കുറിച്ചും ഉയര്‍ന്ന അവബോധമുണ്ടായത് ഇക്കാലത്താണ്. ആന്‍റി-ഫംഗല്‍ ഫീച്ചറിന്‍റെ പ്രാധാന്യത്തെക്കുറിച്ച് 71 ശതമാനം പേരും മനസിലാക്കി. അതേ സമയം 86 ശതമാനം ഉപയോക്താക്കളും സൂപ്പര്‍ ഡ്രൈ മോഡിനെക്കുറിച്ച് മനസിലാക്കിയെന്നും പഠനം വ്യക്തമാക്കി.
ഉല്‍പ്പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദവും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതവും ആക്കുന്നതിന് ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നാണ് വോള്‍ട്ടാസ് വിശ്വസിക്കുന്നതെന്ന് വോള്‍ട്ടാസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു.