എട്ട് രാജ്യങ്ങളില്‍ ടോപ് എംപ്ലോയര്‍ ബഹുമതി നേടി യുഎസ്ടി
1 min read2018-ല്‍ ഈ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായതിനു ശേഷം തുടര്‍ച്ചയായ നേട്ടങ്ങളാണ് യുഎസ്ടി കൈവരിച്ചത്
തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി എട്ട് രാജ്യങ്ങളില്‍ ടോപ് എംപ്ലോയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. യു എസ്, യു കെ, മലേഷ്യ, ഇന്ത്യ, മെക്സിക്കോ, സ്പെയിന്‍, സിങ്കപ്പൂര്‍, ഫിലിപ്പൈന്‍സ് എന്നിവയാണ് ഈ രാജ്യങ്ങള്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ടോപ് എംപ്ലോയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിവരുന്ന ഉന്നതമായ അംഗീകാരം കമ്പനിയെ തേടി വരുന്നത്. തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന തൊഴില്‍ ദാതാക്കളെയാണ് ടോപ് എംപ്ലോയേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ഷംതോറും ആദരിക്കുന്നത്.
ആഗോളതലത്തിലെ മികച്ച എച്ച്ആര്‍ രീതികളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വ്യക്തിഗതവും തൊഴില്‍പരവുമായ വികാസത്തിനുള്ള അവസരങ്ങളും ഒരുക്കുന്ന ലോകത്തെ മികച്ച തൊഴില്‍ദാതാക്കളെയാണ് വിശകലനത്തില്‍ ഉള്‍പ്പെടുത്തുന്നത്. 30 വര്‍ഷം മുമ്പാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 120 രാജ്യങ്ങളിലായി 1,600-ലധികം തൊഴില്‍ ദാതാക്കളെ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്.
2018-ല്‍ ഈ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായതിനു ശേഷം തുടര്‍ച്ചയായ നേട്ടങ്ങളാണ് യുഎസ്ടി കൈവരിച്ചത്. ടാലന്‍റ് സ്ട്രാറ്റജി, ലീഡര്‍ഷിപ്പ് ഡെവലപ്മെന്‍റ്, വര്‍ക്ക് ഫോഴ്സ് പ്ലാനിംഗ്, കരിയര്‍ ആന്‍റ് സക്സഷന്‍ മാനേജ്മെന്‍റ്, ഓണ്‍-ബോര്‍ഡിംഗ്, കോമ്പന്‍സേഷന്‍ ആന്‍റ് ബെനിഫിറ്റ്സ്, ലേണിങ്ങ് ആന്‍റ് ഡെവലപ്മെന്‍റ്, കള്‍ച്ചര്‍, പെര്‍ഫോമന്‍സ് മാനേജ്മെന്‍റ് എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളിലെല്ലാം കമ്പനി പ്രകടമായ പുരോഗതി നേടിയിട്ടുണ്ട്.