22 മാസം, ട്രെയ്ന്‍ അപകടങ്ങളില്‍ ഒരു യാത്രികന്‍ പോലും മരിച്ചില്ല
1 min read-
2019 മാര്‍ച്ച് 22നാണ് ട്രെയ്ന്‍ അപകടത്തില്‍ ഏറ്റവും ഒടുവില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്
-
കഴിഞ്ഞ ആറ് വര്‍ഷമായി സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് റെയ്ല്‍ മന്ത്രി പിയുഷ് ഗോയല്‍
-
ഇന്‍സ്പെക്ഷന്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും മന്ത്രി
ന്യൂഡെല്‍ഹി: കഴിഞ്ഞ 22 മാസത്തിനിടയില്‍ ട്രെയ്ന്‍ അപകടങ്ങളില്‍ ഒരു യാത്രക്കാരന്‍ പോലും മരിച്ചിട്ടില്ലെന്ന് റെയ്ല്‍ മന്ത്രി പിയുഷ് ഗോയല്‍. വെള്ളിയാഴ്ച്ച പാര്‍ലമെന്‍റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൂടുതലും സുരക്ഷയിലാണ് ഞങ്ങള്‍ ശ്രദ്ധയൂന്നിയത്. ഏറ്റവും അവസാനം റെയ്ല്‍ അപകടത്തില്‍ മരണം സംഭവിച്ചത് 2019 മാര്‍ച്ച് 22നാണ്. അതിന് ശേഷം 22 മാസങ്ങളായി ഒരൊറ്റ യാത്രികന്‍ പോലും അപകടത്തില്‍ മരിച്ചിട്ടില്ല-പിയുഷ് ഗോയല്‍ രാജ്യസഭയില്‍ പറഞ്ഞു.
പാലങ്ങളുടെ റിപ്പെയറിംഗിലും പരിപാലനത്തിലും വലിയ ശ്രദ്ധയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്‍സ്പെക്ഷനായി വളരെ മികച്ചൊരു സംവിധാനം ഇപ്പോള്‍ നമുക്കുണ്ട്. മണ്‍സൂണിന് മുന്‍പും പിന്‍പും അത് നടത്തും. എങ്ങനെയാണ് റെയ്ല്‍വേ പാലങ്ങള്‍ പരിപാലിക്കുന്നതെന്ന് സാധാരണക്കാര്‍ക്ക് വരെ മനസിലാകുന്ന രീതിയിലാണ് പ്രവര്‍ത്തനം. റെയ്ല്‍വേ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം വരുന്ന കാഴ്ച്ചയാണിപ്പോള്‍-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെയ്ല്‍വേ ബോര്‍ഡ് വളരെ വിശാലമായ രീതിയില്‍ പുനസംഘടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. പുതിയ ഘടന അനുസരിച്ച് സുരക്ഷയ്ക്ക് മാത്രമായി ഒരു ഡയറക്റ്റര്‍ ജനറലിനെ നിയമിക്കുന്ന സംവിധാനവുമുണ്ട്. ആദ്യമായാണ് ഇത്തരത്തിലൊരു നടപടി ഉണ്ടാകുന്നത്. ആ തസ്തികയില്‍ ഇരിക്കുന്ന ആളുടെ മുഴുവന്‍ ശ്രദ്ധയും സുരക്ഷയില്‍ മാത്രമായിരിക്കും-ഗോയല്‍ വ്യക്തമാക്കി.
മോദി സര്‍ക്കാരിന്‍റെ പുതിയ ബജറ്റിലും റെയ്ല്‍വേക്ക് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്. 2030 വര്‍ഷം ലക്ഷ്യമിട്ട് നാഷണല്‍ റെയ്ല്‍ പ്ലാന്‍ പ്രഖ്യാപിച്ചത് ബജറ്റിലെ ശ്രദ്ധേയ നീക്കമായി. മാത്രമല്ല വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറും ഈസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറും വമ്പന്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
കോവിഡ് മഹമാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ട്രെയ്ന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് റെയ്ല്‍വേ. അധികം വൈകാതെ തന്നെ എല്ലാ പാസഞ്ചര്‍ ട്രെയ്നുകള്‍ ഓടിത്തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
അടുത്തയാഴ്ച്ച നടക്കുന്ന റെയ്ല്‍ടെല്‍ കോര്‍പ്പ് ഓഫ് ഇന്ത്യയുടെ പ്രഥമ ഓഹരി വില്‍പ്പനയും റെയ്ല്‍വേക്ക് കരുത്ത് പകരും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റെയ്ല്‍ടെല്‍ 819 കോടി രൂപയുടെ ഐപിഒയാണ് നടത്താനിരിക്കുന്നത്. കമ്പനിയിലെ 27.16 ശതമാനം ഓഹരി സര്‍ക്കാര്‍ വില്‍ക്കും.
മായാണ് ഇത്തരത്തിലൊരു നടപടി ഉണ്ടാകുന്നത്