പഠന റിപ്പോര്‍ട്ട് ‘വീട്ടുജോലി’ സിഇഒമാര്‍ക്ക് തലവേദന
1 min read
കോവിഡ് -19 തൊഴില്‍ ലോകത്ത് വരുത്തിയ മാറ്റങ്ങളുടെ ഫലമായി വര്‍ക്ക് ഫ്രം ഹോം വ്യാപകമായത് സിഇഒമാര്‍ പ്രധാന വെല്ലുവിളിയായി കണക്കാക്കുന്നു എന്ന് ഐബിഎമ്മിന്റെ പഠന റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ സര്‍വേയില്‍ പങ്കെടുത്ത കമ്പനിയുടെ സിഇഒമാരില്‍ പകുതിയും ഇന്ത്യയിലെ 35 ശതമാനം പേരും അഭിപ്രായപ്പെട്ടത് വിദൂരങ്ങളില്‍ ”എവിടെയും” ഇരുന്ന് ജോലി ചെയ്യുന്ന തൊഴില്‍ ശക്തിയെ കൈകാര്യം ചെയ്യുന്നത് അടുത്ത കുറച്ച് വര്‍ഷങ്ങളിലേക്ക് മുഖ്യ വെല്ലുവിളിയായി നിലനില്‍ക്കും എന്നാണ്.