മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയംതൊഴില്‍; നവജീവന്‍ പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 6 നു
1 min readകൊച്ചി: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയം തൊഴില്‍ സാധ്യമാക്കുന്ന നവജീവന്‍ പദ്ധതിക്ക് ഫെബ്രുവരി 6 നു തുടക്കമാകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50 നും 65നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് പദ്ധതിയിലൂടെ സ്വയംതൊഴില്‍ ആരംഭിക്കുന്നതിനുള്ള സഹായം ലഭിക്കുക. ഫെബ്രുവരി 6 നു രാവിലെ 11 ന് തൊഴില്‍ കോഴിക്കോട് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും മന്ത്രി ടി.പി. രാമകൃഷ്ണന്‍. ആദ്യ ഘട്ടത്തില്‍ കേരള ബാങ്ക് മുഖേന വായ്പ ലഭ്യമായ മൂന്നു പേര്‍ക്കുളള ധനസഹായമാണ് വിതരണം ചെയ്യുന്നത്.
പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇതുവരെ ആയിരത്തിലേറെ അപേക്ഷകള്‍ ലഭിച്ചു. ജില്ലാതല സമിതി അപേക്ഷ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് വായ്പാ വിതരണം പൂര്‍ത്തിയാക്കും. അര്‍ഹരായവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിന് സബ്‌സിഡിയോടെയാണ് വായ്പ നല്‍കുന്നത്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള മുതിര്‍ന്ന പൗരന്‍മാരുടെ അറിവും അനുഭവസമ്പത്തും സമൂഹത്തിന്റെ നന്‍മയ്ക്കായി ഉപയോഗപ്പെടുത്തുക എന്നതും നവജീവന്‍ പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനായി ഒരു ഡാറ്റാബാങ്ക് തയ്യാറാക്കും. ദേശസാത്കൃത/ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ജില്ലാ-സംസ്ഥാന സഹകരണബാങ്കുകള്‍, കെഎസ്എഫ്ഇ, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് സ്വയംതൊഴില്‍ വായ്പ ലഭ്യമാക്കുന്നത്.
അപേക്ഷ സമര്‍പ്പിക്കുന്ന വര്‍ഷത്തിലെ ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക. യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കിക്കൊണ്ടിരിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ബാങ്ക് മുഖേന 50000 രൂപയാണ് വായ്പ അനുവദിക്കുക. ബാങ്ക് വായ്പയുടെ 25 ശതമാനം സബ്‌സിഡി അനുവദിക്കും. പരമാവധി 12,500 രൂപയായിരിക്കും സബ്‌സിഡി. സ്ത്രീകള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
കാറ്ററിംഗ്, പലചരക്ക് കട, വസ്ത്രം-റെഡിമെയ്ഡ് ഷോപ്പ്, കുട നിര്‍മ്മാണം, ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പ്, മെഴുകുതിരി നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ഡിടിപി, തയ്യല്‍ കട, ഇന്റര്‍നെറ്റ് കഫേ തുടങ്ങിയവയും പ്രാദേശികമായി വിജയസാധ്യതയുളള സംരംഭങ്ങളും ആരംഭിക്കാം. വ്യക്തിഗത സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന. താത്പര്യമുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ http://employment.kerala.gov.in എന്ന വെബ്‌സൈറ്റിലോ അപേക്ഷിക്കണം. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് പുതുക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷിക്കാവുന്നതാണ്.