2020ല്‍ ഗൂഗിള്‍ ക്ലൗഡിന്റെ വരുമാനത്തില്‍ 50% വളര്‍ച്ച
നാലാം പാദത്തിലെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം 46.20 ബില്യണ്‍ ഡോളറാണ്
സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 2020 നാലാം പാദത്തില്‍ 56.9 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. സെര്‍ച്ച്, യൂട്യൂബ് എന്നിവയിലെ വളര്‍ച്ചയാണ് വരുമാനത്തെ നയിക്കുന്നത്. കമ്പനി ആദ്യമായി തങ്ങളുടെ ക്ലൗഡ് ബിസിനസിന്റെ സാമ്പത്തിക ഫലങ്ങളും വെളിപ്പെടുത്തി.
ഗൂഗിള്‍ ക്ലൗഡിന്റെ വില്‍പ്പന 2020ല്‍ 5.6 ബില്യണ്‍ ഡോളര്‍ വാര്‍ഷിക നഷ്ടം വെളിപ്പെടുത്തി, എന്നാല്‍ 2019നെ അപേക്ഷിച്ച് വരുമാനം ഏകദേശം 50 ശതമാനം വര്‍ധിച്ച് 13 ബില്യണ്‍ ഡോളറില്‍ എത്തിയിട്ടുണ്ട്. ഗൂഗിള്‍ ക്ലൗറ ഡ് നാലാം പാദത്തില്‍ 3.8 ബില്യണ്‍ ഡോളര്‍ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. 2019 നാലാം പാദത്തില്‍ നിന്ന് 46 ശതമാനം വര്‍ധന.
”ഈ പാദത്തിലെ ഞങ്ങളുടെ ശക്തമായ ഫലങ്ങള്‍ ആളുകളെയും ബിസിനസുകളെയും സഹായിക്കുന്നതില്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും സന്നദ്ധത വ്യക്തമാക്കുന്നതിനൊപ്പം ഓണ്‍ലൈന്‍ സേവനങ്ങളിലേക്കും ക്ലൗഡിലേക്കുമുള്ള പരിവര്‍ത്തനത്തെയും പ്രതിഫലിപ്പിക്കുന്നു,” ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.
നാലാം പാദത്തിലെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം 46.20 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 37.93 ബില്യണ്‍ ഡോളറായിരുന്നു. യൂട്യൂബ് പരസ്യങ്ങള്‍ നാലാം പാദത്തില്‍ 6.89 ബില്യണ്‍ ഡോളര്‍ നേടി, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ നിന്ന് 46 ശതമാനം വര്‍ധന.