September 8, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്‌സിസ് നിഫ്റ്റി 500 ലോ വോളാറ്റിലിറ്റി 50 ഇൻഡക്‌സ് ഫണ്ട്

കൊച്ചി: ആക്‌സിസ് മ്യൂച്വൽ ഫണ്ട് പുതിയ ഓപ്പൺ എൻ്റഡ് ഇൻഡക്‌സ് ഫണ്ടായ ആക്‌സിസ് നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ഇൻഡക്‌സ് ഫണ്ട് പുറത്തിറക്കി. നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ടിആർഐ സൂചികയെ പിന്തുടരുന്ന രീതിയിലാണ് ഈ ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ടിആർഐ ബെഞ്ച്മാർക്കാക്കിയുള്ള ഈ ഓപ്പൺ എന്റഡ് ഇൻഡക്സ് സ്കീമിന്റെ ന്യൂ ഫണ്ട് ഓഫർ സെപ്റ്റംബർ ഒൻപത് മുതൽ 22 വരെ ലഭ്യമാകും. നന്ദിക് മല്ലിക്, രോഹിത് ഗൗതം എന്നിവരാണ് ഫണ്ട് മാനേജർമാർ. 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായും തുക വർദ്ധിപ്പിക്കാം. അലോട്ട്‌മെന്റ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ നിക്ഷേപം പിൻവലിക്കുകയോ മാറ്റുകയോ ചെയ്താൽ 0.25 ശതമാനം എക്സിറ്റ് ലോഡ് ബാധകമാണ്; എന്നാൽ 15 ദിവസത്തിന് ശേഷമുള്ള പിൻവലിക്കലുകൾക്ക് എക്സിറ്റ് ലോഡ് ഈടാക്കില്ല. വിപണിയിൽ വിലയിൽ വലിയ കയറ്റിറക്കങ്ങൾ ഉണ്ടാകാത്തതും സ്ഥിരത പുലർത്തുന്നതുമായ 50 മികച്ച കമ്പനികളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നിഫ്റ്റി 500 സൂചികയിലെ ഓഹരികളിൽ നിന്ന് ലിക്വിഡിറ്റിയും കുറഞ്ഞ വോളാറ്റിലിറ്റിയും കണക്കിലെടുത്താണ് ഓഹരികളെ തിരഞ്ഞെടുക്കുന്നത്. വർഷത്തിൽ രണ്ടുതവണ (ജൂൺ, ഡിസംബർ) ഈ സൂചിക പുനഃക്രമീകരിക്കും. 2026 ജൂലൈ 31 വരെയുള്ള കഴിഞ്ഞ 20 വർഷത്തെ കണക്കുകൾ പ്രകാരം, നിഫ്റ്റി 500 ടിആർഐ നൽകിയ 13.0% സിഎജിആറിനേക്കാൾ ഉയർന്ന 16.0% സിഎജിആർ നൽകാൻ നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ടിആർഐ സൂചികയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ, വിപണിയിലുണ്ടാകുന്ന വലിയ തകർച്ചകളിൽ മറ്റ് സൂചികകളെ അപേക്ഷിച്ച് ഉയർന്ന സുരക്ഷിതത്വം നൽകാനും ഇതിന് കഴിഞ്ഞിട്ടുണ്ട്.

  ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ
Maintained By : Studio3