അക്ഷയ് കുമാര്‍ ബോളിവുഡിലെത്തിയിട്ടു 30 വര്‍ഷം
1 min readഅക്ഷയ് കുമാര്‍ ബോളിവുഡ് പ്രവേശനത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ദേശീയ അവാര്‍ഡ് നേടിയ ഇദ്ദേഹത്തിന്റെ കഥ ഒരു നീണ്ട പോരാട്ടത്തിന്റേതുകൂടിയാണ്.
1991 ല്‍ ‘സൗഗന്ധ്’ എന്ന ചിത്രത്തിലൂടെയാണ് അക്ഷയ്കുമാര്‍ സിനിമ രംഗത്തേക്ക് കടന്നുവരുന്നത്, പക്ഷേ 1992 പുറത്തിറങ്ങിയ ‘ഖിലാഡി’ യിലെ അഭിനയമാണു അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
പിന്നീട് ‘ഗരം മസാല’, :ഹേ ബേബി’, ‘സിംഗ് ഈസ് കിംഗ്’, ‘ഹൗസ്ഫുള്‍’, ‘ഭംഗം ബാഗ്’ തുടങ്ങിയ സിനിമകളിലുടെ ഒരു കൊമേഡിയന്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായി.
സാമൂഹികപ്രസക്തയുള്ള ഉള്ളടക്കമുള്ള സിനിമകള്‍ക്ക് പുറമെ, ദേശസ്‌നേഹത്തിന്റെയും ദേശീയതയുടെയും ഗന്ധമുള്ള കഥകളെ പിന്തുണയ്ക്കുന്ന കലാകാരന്‍ എന്ന നിലയിലാണ് ഇന്ന് അദ്ദേഹം കൂടുതല്‍ പ്രശസ്തന്‍.
ഈ വര്‍ഷം റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രങ്ങളില്‍ നിന്ന് ‘സൂര്യവംശി’, ‘ബെല്‍ ബോട്ടം’, ‘പൃഥ്വിരാജ്’, ‘ബച്ചന്‍ പാണ്ഡെ’, ‘ആട്രംഗി റേ’, ‘രക്ഷാ ബന്ധന്‍’, ‘രാം സേതു’ എന്നിവയുള്‍പ്പടെയുള്ളവ ഏകദേശം 530 കോടിയിലധികം രൂപ ഇദ്ദേഹത്തിനു താരമുല്യമായി ലഭിക്കുമെന്നാണ് സിനിമ വൃത്തങ്ങളില്‍ പറയപ്പെടുന്നത്.