Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രീമിയം സമാഹരണത്തിൽ വര്‍ധനവുമായി എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്

1 min read

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 42,551 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു. സിംഗിള്‍ പ്രീമിയത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28ശതമാനം വര്‍ധനവാണുണ്ടായത്. പരിരക്ഷാ വിഭാഗത്തില്‍ ശ്രദ്ധ പതിപ്പിച്ച എസ്ബിഐ ലൈഫ് ഈ വിഭാഗത്തില്‍ 13 ശതമാനം വളര്‍ച്ചയോടെ 4622 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം ശേഖരിച്ചിട്ടുണ്ട്. പരിരക്ഷാ വിഭാഗത്തിലെ വ്യക്തിഗത പോളിസികളില്‍ 23 ശതമാനം വര്‍ധനവും നേടിയിട്ടുണ്ട്. 2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ ലൈഫിന്‍റെ അറ്റാദായം 2470 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ടു ശതമാനമാണ് വര്‍ധനവ്. സോള്‍വെന്‍സി നിരക്ക് നിയമപരമായി പാലിക്കേണ്ട 1.50-ത്തേക്കാള്‍ മികച്ച നിലയില്‍ 1.90 എന്ന നിലയിലാണ്. എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഒന്‍പതു ശതമാനം വര്‍ധനവോടെ 4,87,163 കോടി രൂപയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

  മോട്ടറോള എഡ്ജ് 70 പ്രോ വിപണിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3