ഐഇഎ-യുമായി ഇന്ത്യ കരാറില്‍ ഒപ്പിട്ടു
1 min readന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ഊര്‍ജ്ജ സുരക്ഷ, സ്ഥിരത, സുസ്ഥിരത എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയും (ഐഎഎ) തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പിട്ടു. ഈ പങ്കാളിത്തം വിപുലമായ വിജ്ഞാന കൈമാറ്റത്തിലേക്ക് നയിക്കുമെന്നും ഇത് ഐഎഎയുടെ പൂര്‍ണ അംഗത്വത്തിലേക്കുള്ള ഇന്ത്യയുടെ നീക്കത്തില്‍ പ്രധാനപ്പെട്ടതാണെന്നും വൈദ്യുതി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പവര്‍ സെക്രട്ടറി സഞ്ജീവ് നന്ദന്‍ സഹായ്, ഐഎഎ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഫാത്തിഹ് ബിറോള്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്.
”തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഉള്ളടക്കം ഐഎഎ അംഗങ്ങളും ഇന്ത്യയും സംയുക്തമായി തീരുമാനിക്കും, ഐഎഎ-യുടെ തന്ത്രപരമായ പങ്കാളിയെന്ന നിലയില്‍ ഇന്ത്യയ്ക്കുള്ള ആനുകൂല്യങ്ങളിലും ഉത്തരവാദിത്തങ്ങളിലും ഘട്ടംഘട്ടമായുള്ള വര്‍ദ്ധനവ്, ശുദ്ധോര്‍ജ്ജത്തിന് വേണ്ടിയുള്ള പ്രവര്‍ത്തന മേഖലകളെ വികസിപ്പിക്കല്‍ എന്നിവയെല്ലാം കരാറിന്റെ ഭാഗമായി വരും. ഇന്ത്യയില്‍ ഗ്യാസ് അധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ വ്യാപനത്തിനും പ്രോല്‍സാഹനമാകും.