November 1, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇതിഹാസ ചിത്രം ‘പത്തൊന്‍പതാം നൂറ്റാണ്ട്’:ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം.

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം തുടങ്ങും. താഴ്ന്ന ജാതിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അവരെ മുന്‍പന്തിയില്‍ നിന്നു നയിക്കുകയും ചെയ്ത സാഹസികനായ പോരാളിയായ ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന ഐതിഹാസിക കഥാപാത്രത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. യുവതാരം സിജുവില്‍സനാണ് സിനിമയില്‍ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. പുതുമുഖം കയാദു ലോഹറാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മികച്ച പ്രതികരണം നേടിയിരുന്നു.

  ഗൊയ്ഥെ സെന്‍ട്രത്തിൽ മിഖായേല്‍ ഗ്ലൈഹിന്‍റെ ഫോട്ടോപ്രദര്‍ശനം

എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്,സുധീര്‍ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രന്‍സ്,
രാഘവന്‍, അലന്‍സിയര്‍,ടിനി ടോം,ശ്രീജിത്ത് രവി,സുദേവ് നായര്‍, ജാഫര്‍ ഇടുക്കി,മണികണ്ഠന്‍,സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്ഫടികം ജോര്‍ജ്,സുനില്‍ സുഗത,ചേര്‍ത്തല ജയന്‍,ക്യഷ്ണ, ദീപ്തി സതി, പൂനം ബജ്‌വ ,രേണു സുന്ദര്‍,വര്‍ഷ വിശ്വനാഥ്,നിയ, മാധുരി ബ്രിഗാന്‍സ, തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ക്യാമറ ഷാജികുമാര്‍, കലാസംവിധാനംഅജയന്‍ ചാലിശ്ശേരി, എഡിറ്റിങ് വിവേക് ഹര്‍ഷന്‍. മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റും ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍ സതീഷ്,
കോ പ്രൊഡ്യൂസര്‍ വി സി പ്രവീണ്‍, ബൈജു ഗോപാലന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ക്യഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്.

  ഗൊയ്ഥെ സെന്‍ട്രത്തിൽ മിഖായേല്‍ ഗ്ലൈഹിന്‍റെ ഫോട്ടോപ്രദര്‍ശനം
Maintained By : Studio3