ലോകത്തിലെ കോവിഡ് കേസുകൾ 9.9 കോടി കവിഞ്ഞു
1 min readഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്താകമാനം ഇതുവരെ 99,152,014 കോവിഡ്-19 പോസിറ്റീവ് കേസുകളും 2,128,721 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
വാഷിംഗ്ടൺ : ലോകത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 9.9 കോടി കവിഞ്ഞു. അതേസമയം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ദശലക്ഷം കടന്നതായി ജോൺ ഹോപ്കിൻസ് സർവ്വകലാശാല അറിയിച്ചു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്താകമാനം ഇതുവരെ 99,152,014 കോവിഡ്-19 പോസിറ്റീവ് കേസുകളും 2,128,721 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർവ്വകലാശാലയിലെ സെന്റർ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എൻജിനീയറിംഗ് അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകളും മരണവും റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 25,123,857 ഉം മരണസംഖ്യ 419,204ഉം ആണ്. രോഗികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ 10,654,533 ആണ്. രാജ്യത്ത് മരണസംഖ്യ 153,339 കവിഞ്ഞു.അമേരിക്ക കഴിഞ്ഞാൽ ലോകത്ത് കോവിഡ്-19 പിടിപെട്ട് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ബ്രസീലിലാണ്, 217,037.
പത്ത് ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ ഇവയാണ്.ബ്രസീൽ (8,844,577), റഷ്യ (3,679,247), യുകെ (3,657,857), ഫ്രാൻസ് (3,112,055),സ്പെയിൻ(2,499,560)