2ജി ഫീച്ചര്‍ ഫോണുകള്‍ ഡീസോ സ്റ്റാര്‍ 300, ഡീസോ സ്റ്റാര്‍ 500 പുറത്തിറക്കി
യഥാക്രമം 1,299 രൂപയും 1,799 രൂപയുമാണ് വില
ഡീസോ സ്റ്റാര്‍ 300, ഡീസോ സ്റ്റാര്‍ 500 എന്നീ ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് 2ജി ഫോണുകളും ഓരോ വേരിയന്റില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. യഥാക്രമം 1,299 രൂപയും 1,799 രൂപയുമാണ് വില. കറുപ്പ്, നീല, ചുവപ്പ് കളര്‍ ഓപ്ഷനുകളില്‍ ഡീസോ സ്റ്റാര്‍ 300 ലഭിക്കും. കറുപ്പ്, പച്ച, വെള്ളി നിറം എന്നിവയാണ് ഡീസോ സ്റ്റാര്‍ 500 ഫോണിന്റെ കളര്‍ ഓപ്ഷനുകള്‍. ഫ്‌ളിപ്കാര്‍ട്ടിലും തെരഞ്ഞെടുത്ത ഓഫ്‌ലൈന്‍ സ്റ്റോറുകളിലും രണ്ട് ഫോണുകളും ലഭിക്കും.
സാധാരണ ഫീച്ചര്‍ ഫോണുകളില്‍ കാണുന്നതുപോലെ ചെറിയ ഡിസ്‌പ്ലേ, ഫിസിക്കല്‍ കീബോര്‍ഡ് എന്നിവ നല്‍കി. റൗണ്ട് എഡ്ജുകള്‍ ലഭിച്ചതാണ് ഡീസോ സ്റ്റാര്‍ 300 എങ്കില്‍ കൂടുതല്‍ ഷാര്‍പ്പ് ലുക്കിംഗ് ഡിസൈന്‍ നല്‍കിയതാണ് ഡീസോ സ്റ്റാര്‍ 500. റിയല്‍മിയുടെ കീഴിലെ പുതിയ ബ്രാന്‍ഡാണ് ഡീസോ.
ഡീസോ സ്റ്റാര്‍ 300
ഇരട്ട മൈക്രോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഡീസോ സ്റ്റാര്‍ 300 ഫീച്ചര്‍ ഫോണിന് ലഭിച്ചത് 1.77 ഇഞ്ച് ക്യുവിജിഎ (160, 120 പിക്‌സല്‍) ഡിസ്‌പ്ലേയാണ്. എസ്‌സി6531ഇ പ്രൊസസര്‍ കരുത്തേകുന്നു. 32 എംബി റാം, 32 എംബി ഇന്റേണല്‍ സ്റ്റോറേജ് നല്‍കി. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. പിറകില്‍ 0.08 മെഗാപിക്‌സല്‍ റെസലൂഷന്‍ സഹിതം സിംഗിള്‍ കാമറ നല്‍കി. എഫ്എം സവിശേഷതയാണ്. 2,550 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 ദിവസമാണ് സ്റ്റാന്‍ഡ്‌ബൈ സമയം. 21 മണിക്കൂര്‍ കോള്‍ സമയം ലഭിക്കും. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 119.5 എംഎം, 52 എംഎം, 13.4 എംഎം എന്നിങ്ങനെയാണ്. 105.4 ഗ്രാമാണ് ഭാരം.
ഡീസോ സ്റ്റാര്‍ 500
ഇരട്ട മൈക്രോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഡീസോ സ്റ്റാര്‍ 500 ഫീച്ചര്‍ ഫോണിന് 2.8 ഇഞ്ച് ക്യുവിജിഎ (320, 240 പിക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേ നല്‍കി. അതേ എസ്‌സി6531ഇ പ്രൊസസര്‍ കരുത്തേകുന്നു. ഡീസോ സ്റ്റാര്‍ 300 ഫോണിന്റെ അതേ റാം, സ്‌റ്റോറേജ് നല്‍കി. എന്നാല്‍ പിറകില്‍ 0.3 മെഗാപിക്‌സല്‍ കാമറ സെന്‍സറാണ് ഉപയോഗിക്കുന്നത്. എഫ്എം സവിശേഷതയാണ്. 1,900 എംഎഎച്ച് ബാറ്ററി ലഭിച്ചു. 13 ദിവസമാണ് സ്റ്റാന്‍ഡ്‌ബൈ സമയം. 17 മണിക്കൂര്‍ കോള്‍ സമയം ലഭിക്കും. മുകളില്‍ സ്ട്രിപ്പ് ടോര്‍ച്ച് നല്‍കി. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 132.5 എംഎം, 55.4 എംഎം, 12 എംഎം എന്നിങ്ങനെയാണ്. 108 ഗ്രാമാണ് ഭാരം.
ഡീസോ ‘ഗോപോഡ്സ് ഡി’ ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളും ഡീസോ ‘വയര്‍ലെസ്’ നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകളും ദിവസങ്ങള്‍ക്കുമുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. യഥാക്രമം 1,599 രൂപയും 1,499 രൂപയുമാണ് വില. എന്നാല്‍ യഥാക്രമം 1,399 രൂപയും 1,299 രൂപയും പ്രാരംഭ വില നല്‍കി ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും. ഡീസോ ബ്രാന്‍ഡില്‍ താങ്ങാവുന്ന വിലകളില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കും. കൂടുതല്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും ഇനി റിയല്‍മി പുറത്തിറക്കുന്നത്.
ഡീസോ ഗോപോഡ്സ് ഡി ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളുടെ വില്‍പ്പന ജൂലൈ 14 ന് ആരംഭിക്കും. കറുപ്പ്, വെളുപ്പ് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. ഡീസോ വയര്‍ലെസ് നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകളുടെ വില്‍പ്പന ഇതിനകം ആരംഭിച്ചു. കറുപ്പ്, നീല, പച്ച, ഓറഞ്ച് എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍. രണ്ട് ഉല്‍പ്പന്നങ്ങളും തുടക്കത്തില്‍ ഫ്ളിപ്കാര്‍ട്ടില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. പിന്നീട് ചില ഓഫ്ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറുകളിലും ലഭ്യമായിരിക്കും.