November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആമസോണ്‍ പ്രൈം ഡേ ജൂലൈ 26-27ന്

1 min read

ലക്ഷക്കണക്കിന് ചെറുകിട വില്‍പ്പനക്കാരെ വീണ്ടെടുപ്പിന് സഹായിക്കുമെന്ന് ആമസോണ്‍

ന്യൂഡെല്‍ഹി: ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നടത്തുന്ന ഫ്ലാഗ്ഷിപ്പ് വില്‍പ്പന പരിപാടിയായ പ്രൈംഡേ ജൂലൈ 26, 27 തീയതികളില്‍ നടത്തും. പ്രൈം ഇന്‍ ഇന്ത്യയുടെ അഞ്ചാം വാര്‍ഷികത്തില്‍ ജൂലൈ 26 ന് അര്‍ദ്ധരാത്രി ആരംഭിക്കുന്ന രണ്ട് ദിവസത്തെ പരിപാടിയില്‍ മികച്ച ഡീലുകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുമെന്ന് ആമസോണ്‍ അറിയിച്ചു.

സ്മാര്‍ട്ട്ഫോണുകള്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ടിവികള്‍, വീട്ടുപകരണങ്ങള്‍, ആമസോണ്‍ ഡിവൈസുകള്‍ എന്നീ വിഭാഗങ്ങളിലായിരിക്കും പ്രധാനമായും ഓഫറുകള്‍ ലഭ്യമാകുക. ഫാഷന്‍-ബ്യൂട്ടി, അടുക്കള ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, ദൈനംദിന അവശ്യവസ്തുക്കള്‍ എന്നിവയാണ് പ്രൈം ഡേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് വിഭാഗങ്ങള്‍.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

‘ആമസോണിലെ ലക്ഷക്കണക്കിന് ചെറുകിട-ഇടത്തരം വില്‍പ്പനക്കാര്‍ക്കായി ഞങ്ങള്‍ ഈ പ്രധാന ദിനം സമര്‍പ്പിക്കുന്നു. ഈ പ്രയാസകരമായ സമയങ്ങളില്‍ അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനുള്ള അവസരത്തില്‍ ഏറെ സന്തോഷമുണ്ട്, “ആമസോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്‍റും കണ്‍ട്രി മാനേജറുമായ അമിത് അഗര്‍വാള്‍ പറഞ്ഞു.

ലക്ഷക്കണക്കിന് വില്‍പ്പനക്കാര്‍, നിര്‍മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ബ്രാന്‍ഡുകള്‍, വനിതാ സംരംഭകര്‍, കരകൗ ശലത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, പ്രാദേശിക ഷോപ്പുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്തൃ ആവശ്യകത വര്‍ധിപ്പിക്കാന്‍ പ്രൈം ഡേ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുന്‍നിര ഇന്ത്യന്‍, ആഗോള ബ്രാന്‍ഡുകളായ സാംസങ്, ഷിയോമി, ബോഅറ്റ്, ഇന്‍റല്‍, വിപ്രോ, ബജാജ് എന്നിവയില്‍ നിന്ന് മുന്നൂറിലധികം പുതിയ ഉല്‍പ്പന്ന ലോഞ്ചുകള്‍ ലഭ്യമാക്കും (ആദ്യം പ്രൈം അംഗങ്ങള്‍ക്ക്). യുറീക്ക ഫോബ്സ്, മൈഗ്ലാം, മമിയാര്‍ത്ത്, വേള്‍പൂള്‍, ഐഎഫ്ബി, എല്‍ജി എന്നിവയാണ് മറ്റ് ബ്രാന്‍ഡുകള്‍.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3