November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആരോഗ്യ മേഖലയിലെ എഐ നേട്ടങ്ങള്‍ ഉയര്‍ത്തണം: ഡബ്ല്യുഎച്ച്ഒ

1 min read

എഐ ഉപയോഗത്തില്‍ കേന്ദ്ര സ്ഥാനത്ത് ധാര്‍മികത വരണമെന്നും ലോകാരോഗ്യ സംഘടന

ജനീവ: ആഗോളതലത്തില്‍ ആരോഗ്യസംരക്ഷണത്തിന്‍റെയും മരുന്നുകളുടെയും വിതരണത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) വലിയ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ കൃത്രിമബുദ്ധിയുടെ രൂപകല്‍പ്പന, വിന്യാസം, ഉപയോഗം എന്നിവയുടെ കാര്യത്തില്‍ മര്‍മ പ്രധാനമായി ധാര്‍മ്മികതയും മനുഷ്യാവകാശവും ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യ മേഖലയലെ എഐ ഉപയോഗത്തിന്‍റെ നൈതികതയും നിയന്ത്രണവും പരിശോധിക്കുന്ന റിപ്പോര്‍ട്ട് എഐ-യുടെ നേട്ടങ്ങള്‍ അമിതമായി കണക്കാക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നു. “എല്ലാ പുതിയ സാങ്കേതികവിദ്യകളെയും പോലെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ കൃത്രിമബുദ്ധിക്ക് വളരെയധികം സാധ്യതയുണ്ട്. എന്നാല്‍, എല്ലാ സാങ്കേതികവിദ്യകളെയും പോലെ ഇത് ദുരുപയോഗം ചെയ്യാനും ദോഷം വരുത്താനും കഴിയും,” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവനയില്‍ പറഞ്ഞു.
റിപ്പോര്‍ട്ട് രാജ്യങ്ങള്‍ക്ക് എഐ-യുടെ നേട്ടങ്ങള്‍ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതാണെന്നും, അതേസമയം അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും വഴി കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

പല രാജ്യങ്ങളിലും, രോഗനിര്‍ണയത്തിന്‍റെയും സ്ക്രീനിംഗിന്‍റെയും വേഗതയും കൃത്യതയും മെച്ചപ്പെടുത്തുന്നതിന് എഐ ഇതിനകം തന്നെ ഉപയോഗിക്കുന്നു. ക്ലിനിക്കല്‍ പരിചരണത്തെ സഹായിക്കാന്‍, ആരോഗ്യ ഗവേഷണവും മരുന്ന് വികസനവും ശക്തിപ്പെടുത്താന്‍, രോഗ നിരീക്ഷണം, പകര്‍ച്ചവ്യാധികളോടുള്ള പ്രതികരണം, ആരോഗ്യ സംവിധാനങ്ങളുടെ മാനേജ്മെന്‍റ് എന്നിങ്ങനെയുള്ള പൊതുജനാരോഗ്യ ഇടപെടലുകളെ പിന്തുണയ്ക്കുന്നതില്‍ കൃത്രിമബുദ്ധിക്ക് വലിയ പങ്കുവഹിക്കാനുണ്ട്.

ആരോഗ്യ ഡാറ്റയുടെ അനീതിപരമായ ശേഖരണവും ഉപയോഗവും ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ മുന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അല്‍ഗോരിതങ്ങളില്‍ എന്‍കോഡ് ചെയ്യാവുന്ന പക്ഷപാതങ്ങള്‍, രോഗിയുടെ സുരക്ഷാ വിരങ്ങളുടെ ചോര്‍ച്ച, സൈബര്‍ സുരക്ഷ തുടങ്ങിയവയും പരിഗണിക്കപ്പെടേണ്ട അപകടങ്ങളാണ്.ലോകാരോഗ്യ സംഘടന നിയോഗിച്ച അന്താരാഷ്ട്ര വിദഗ്ധരുടെ പാനലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

അപകടസാധ്യതകള്‍ പരിമിതപ്പെടുത്തുന്നതിനും ആരോഗ്യമേഖലയില്‍ എഐ നേട്ടങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള ഉപയോഗിക്കുന്നതിനുള്ള ആറ് തത്വങ്ങളും ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തി. തത്വങ്ങള്‍ ഇവയാണ്: മനുഷ്യ സ്വയംഭരണത്തെ സംരക്ഷിക്കുക; മനുഷ്യന്‍റെ ക്ഷേമവും സുരക്ഷയും പൊതുതാല്‍പര്യവും പ്രോത്സാഹിപ്പിക്കുക; സുതാര്യത, വിശദീകരണക്ഷമത, ബുദ്ധിവൈഭവം എന്നിവ ഉറപ്പാക്കല്‍; ഉത്തരവാദിത്തവും എക്കൗണ്ടബിലിറ്റിയും വളര്‍ത്തുക; സമന്വയവും തുല്യതയും ഉറപ്പാക്കല്‍; ഒപ്പം പ്രതികരിക്കുന്നതും സുസ്ഥിരവുമായ എഐ പ്രോത്സാഹിപ്പിക്കുക.

Maintained By : Studio3