കിംഗ് കോക്കനട്ട് വാട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഡെല്‍ മോന്‍ടെ
ഇന്ത്യയിലെ പാക്കേജ്ഡ് കോക്കനട്ട് വാട്ടര്‍ വിപണി 23 ശതമാനം സിഎജിആറില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു
ന്യൂഡെല്‍ഹി: പാക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡായ ഡെല്‍ മോണ്ടെ തങ്ങളുടെ ‘കിംഗ് കോക്കനട്ട് വാട്ടര്‍’ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍ നിന്നുള്ള കിംഗ് കോക്കനട്ട് മികച്ച രുചിക്കും ആരോഗ്യ ഗുണങ്ങങ്ങള്‍ക്കും പേരുകേട്ടതാണ്. കിംഗ് കോക്കനട്ട് വാട്ടര്‍ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡാണ് ഡെല്‍ മോന്‍ടെ.
പ്രിസര്‍വേറ്റീവുകള്‍ ഒട്ടും ചേര്‍ക്കാത്ത കിംഗ് കോക്കനട്ട് വാട്ടര്‍ 250 മില്ലി ടെട്രാ പായ്ക്കിന്‍റെ ലിമിറ്റഡ് എഡിഷന്‍ ഇപ്പോള്‍ 269 രൂപയ്ക്ക് ലഭ്യമാണ്. ഇത് പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ആമസോണിലും ആകര്‍ഷകമായ ഓഫറുകളോടെ ലഭ്യമാക്കിയിരിക്കുന്നു.
‘ഡെല്‍ മോന്‍ടെയുടെ പ്രിസര്‍വേറ്റീവ് രഹിതവും ലോകോത്തരവുമായ പാക്കേജിംഗ് കിംഗ് കോക്കനട്ട് വാട്ടറിന്‍റെ നന്മ നിലനിര്‍ത്തുന്നു. അവതരണത്തിന് മുന്നോടിയായുള്ള ട്രയല്‍സിനിടെ ഉല്‍പ്പന്നത്തിന് നല്ല പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്, ഞങ്ങള്‍ക്ക് വളരെയധികം വ്യത്യാസമുണ്ടെന്ന് വിശ്വസിക്കുന്നു അതിവേഗം വളരുന്ന ഈ വിഭാഗത്തില്‍ നല്ല പ്രതീക്ഷയാണുള്ളത്, ‘ ഫീല്‍ഡ്ഫ്രെഷ് ഫുഡ്സ് സിഇഒ യോഗേഷ് ബെല്ലാനി പറഞ്ഞു. ഭാരതി എന്‍റര്‍പ്രൈസസും ഡെല്‍ മോന്‍ടെ പസഫിക് ലിമിറ്റഡും തമ്മിലുള്ള സംയുക്ത സംരംഭമാണ് ഫീല്‍ഡ്ഫ്രെഷ് ഫുഡ്സ്.
ഇന്ത്യയിലെ പാക്കേജ്ഡ് കോക്കനട്ട് വാട്ടര്‍ വിപണി 23 ശതമാനം സിഎജിആറില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഫീല്‍ഡ്ഫ്രെഷ് ഫുഡ്സ് നടത്തിയ ഗവേഷണ പ്രകാരം, മഹാമാരിയുടെ ഘട്ടത്തില്‍ 50 ശതമാനത്തോളം ഉപയോക്താക്കളും ആരോഗ്യ പാനീയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി കൂടുതല്‍ ചെലവിടാന്‍ താല്‍പ്പര്യപ്പെടുന്നു.